മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 13 നും രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 20 നും നടക്കും. നവംബര്‍ 23 നായിരിക്കും ഇരു സംസ്ഥാനങ്ങളിലേയും ഫലം പ്രഖ്യാപിക്കുക.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 22 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 29 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ നാല്. ജാര്‍ഖണ്ഡില്‍ ഒന്നാം ഘട്ട തിരഞ്ഞൈടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബര്‍ 18 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ആണ്.

നാമനിര്‍ദേശ പത്രിക ഒക്ടോബര്‍ 30 വരെ പിന്‍വലിക്കാം. രണ്ടാം ഘട്ടത്തില്‍ തിരഞ്ഞൈടുപ്പിനുള്ള വിജ്ഞാപനം ഒക്ടോബര്‍ 22 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 29 ആണ്. നാമനിര്‍ദേശ പത്രിക നംവബര്‍ ഒന്ന് വരെ പിന്‍വലിക്കാം. മഹാരാഷ്ട്രയില്‍ 288 ഉം ജാര്‍ഖണ്ഡില്‍ 81 ഉം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, ബിജെപി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എന്നിവ ഉള്‍പ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (എസപി) എന്നിവ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും തമ്മിലാണ് പോരാട്ടം. 2019 ലെ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ 105 സീറ്റും നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിയിരുന്നു.
സഖ്യകക്ഷിയായ ശിവസേന 56 സീറ്റുകള്‍ നേടി. ബിജെപി-ശിവസേന സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കം ഇരു പാര്‍ട്ടികളും തമ്മില്‍ പിരിയാന്‍ കാരണമായി. പിന്നീടാണ് കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളെ കൂട്ടുപിടിച്ച് ശിവസേന മഹാ വികാസ് അഘാഡി രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കുന്നത്.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍സിപി, ശിവസേന കക്ഷികളെ പിളര്‍ത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു. ജാര്‍ഖണ്ഡില്‍ ജെഎംഎം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസ്, ആര്‍ജെഡി കക്ഷികളാണ് ജെഎംഎം സഖ്യത്തിലെ പ്രധാനികള്‍. 2019-ല്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നിയമസഭയിലെ 81 ല്‍ 47 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. 30 സീറ്റുകളുമായി ജെഎംഎം ഏറ്റവും വലിയ കക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് 16 സീറ്റും ആര്‍ജെഡി 1 സീറ്റും നേടി. ബിജെപി 25 സീറ്റുകള്‍ നേടി.












Click it and Unblock the Notifications