Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡെല്‍റ്റ പ്ലസ് കൊവിഡ് വകഭേദം ബാധിച്ച് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആദ്യ മരണം, ആശങ്കയേറുന്നു

ദില്ലി: കൊവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് വിവിധ സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയേറ്റുന്നു. മധ്യപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡെല്‍റ്റ പ്ലസ് കൊവിഡ് കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യത്തെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.

മധുര സ്വദേശിയാണ് മരണപ്പെട്ടതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു ഇതുവരെ മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളാണ് സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി സുബ്രഹ്മണ്യന്‍ അറിയിച്ചു. അതില്‍ രണ്ട് പേര്‍ രോഗമുക്തരായിട്ടുണ്ട്. ചെന്നൈയില്‍ നിന്നുളള 32കാരിയായ നഴ്‌സ്, കാഞ്ചീപുരം സ്വദേശി എന്നിവരാണ് രോഗമുക്തരായത്.

covid

മഹാരാഷ്ട്രയിലും കൊവിഡിന്റെ ഡെല്‍റ്റാ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്. രത്‌നഗിരി സ്വദേശിയായ എണ്‍പതുകാരിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപെ അറിയിച്ചു. ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ വേഗം കൂട്ടിയേക്കാമെന്ന വിലയിരുത്തലില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

രാജ്യത്താകെ ഇതുവരെ 51 കൊവിഡ് ഡെല്‍റ്റാ പ്ലസ് കേസുകള്‍ ആണ് കണ്ടെത്തയിരിക്കുന്നത് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 22 കേസുകളും മധ്യപ്രദേശില്‍ 7 കേസുകളും ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് കേസുകള്‍ വീതവും ഒഡിഷ, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഓരോ കേസുകള്‍ വീതവും ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ രണ്ട് പേരാണ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മരണപ്പെട്ടത്.

ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    രണ്ടാം തരംഗം തീരും മുന്‍പേ മൂന്നാം തരംഗം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+