വഴക്ക് തീര്‍ക്കാനെത്തിയ സൈനികനെ തോക്ക് തട്ടിയെടുത്ത് വെടിവച്ച് കൊന്നു
മുംബൈ: യുവാക്കളുടെ വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച ജവാന്‍ വെടിയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ ഭുസാവല്‍ ജില്ലയിലാണ് സംഭവം. 20 വയസുള്ള രണ്ട് യുവാക്കളാണ് ജവാന്റെ തോക്ക് തട്ടിയെടുത്ത് അദ്ദേഹത്തെ വെടിവച്ച് കൊവ്വത്. 32കാരനായ ഷെയ്ഖ് അക്വില്‍ ഷെയ്ഖ് റഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി.
രണ്ട് യുവാക്കള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടയിലേയ്ക്ക് അവരെ വിരട്ടിയോടിയ്ക്കാന്‍ എതേതിയതായിരുന്നു ജവാന്‍. തോക്കുമായെത്തിയ ജവാന്‍ യുവാക്കളെ അനുയിപ്പിയ്ക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതിരുന്ന യുവാക്കള്‍ ഉന്തു തള്ളും പിടിവലിയും തുടര്‍ന്നു.

ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ജവാന്റെ തോക്ക് പിടിച്ച് വാങ്ങി. എതിരാളിയ്ക്ക് നേരെ നിറയൊഴിച്ചു. ജവാന്റെ വയറിലാണ് വെടിയേറ്റത്. വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. സംഭവത്തില്‍ രണ്ട് യുവാക്കളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഐപിസി 302ാം വകുപ്പ് പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications