Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടമാരുടെ സമരം: ഡോക്ടര്‍മാര്‍ വഴങ്ങുന്നില്ല; നിലപാട് കടുപ്പിച്ച് കോടതി, വീണ്ടും അക്രമം

ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമം. സിറ്റിയിലുള്ള സിയോണ്‍ ഹോസ്പിറ്റലില്‍ ആണ് സംഭവം. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത്.

മുംബൈ: ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് നീളുന്നതിനിടയില്‍ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമം. മുംബൈ നഗരത്തിലെ സിയോണ്‍ ആശുപത്രിയില്‍ ആണ് സംഭവം. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ശിശുരോഗ വിഭാഗം ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ 3 സ്ത്രീകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച നാല്‍പ്പതോളം ആശുപത്രികളിലായി 40000 ത്തോളം ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

mumbai

സമീപകാല സംഭവങ്ങളോടനുബന്ധിച്ച് മുംബൈയിലെ ജെ ജെ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരെ കൂട്ടത്തോടെ പുറത്താക്കുന്നതിനുള്ള ആരംഭിച്ചിട്ടുണ്ടായിരുന്നു. നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ പ്രശ്നത്തിന്റെ പേരില്‍ മുന്നൂറോളം ഡോക്ടര്‍മാരെയും സസ്പെന്റ് ചെയ്തിരുന്നു. രോഗികളുടെ ബന്ധുക്കളില്‍ നിന്നു നിരന്തരമായുണ്ടായ ആക്രമണമാണ് സമരത്തില്‍ കലാശിച്ചത്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം തുടങ്ങിയത്. എമര്‍ജന്‍സി വാര്‍ഡും ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റുമെല്ലാം സാരമായി ബാധിച്ച അവസ്ഥയാണിപ്പോള്‍. അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 60 ശതമാനത്തോളം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തത് സംസ്ഥാനത്തെ മെഡിക്കല്‍ സേവന രംഗത്തെ തന്നെ മരവിപ്പിച്ചു എന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു

നൂറുകണക്കിന് രോഗികളാണ് ആശുപത്രി ഗേറ്റിന്റെ പരിസരത്തും മറ്റും കാത്തിരിക്കുന്നത്. ജീവഹാനിക്കു സാധ്യതയുള്ള മാരക രോഗങ്ങളുമായി രോഗികള്‍ ഡോക്ടര്‍മാരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അടിയന്തിര ആരോഗ്യ പ്രതിസന്ധിയാണ് സംസ്ഥാനം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് താങ്ങാന്‍ പറ്റാത്ത കുടുംബങ്ങളിലുള്ളവര്‍ ആണ് ഇതിന്റെ ഇരയായി മാറിയിരിക്കുന്നത്. അടുത്ത ദിവസം 8 മണിക്കുള്ളില്‍ സര്‍വീസില്‍ കയറാത്ത ഡോക്ടര്‍മാര്‍ക്ക് അടുത്ത ആറു മാസത്തെ ശമ്പളം നല്‍കുകയില്ല എന്ന് ബുധനാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നെങ്കിലും തീരുമാനങ്ങളില്‍ നിന്നും മാറാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+