കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാരാഷ്ട്രയ്ക്ക് ശിവസേന മുഖ്യമന്ത്രി ഉടൻ', ബിജെപിയെ കണക്കിലെടുക്കാതെ ആദിത്യ താക്കറെ, മെഗാറാലി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഇക്കുറി തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ നിന്നും പിറകോട്ടില്ലെന്ന സൂചന നല്‍കി ശിവസേന. താക്കറെ കുടുംബത്തിലെ ഇളമുറക്കാരന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാനാണ് അച്ഛന്‍ ഉദ്ധവ് താക്കറെ കരുക്കള്‍ നീക്കുന്നത്. വര്‍ളി നിയോജക മണ്ഡലത്തില്‍ നിന്നാണ് ആദിത്യ താക്കറെയുടെ കന്നിയങ്കം. മെഗാ റാലിയായാണ് ആദിത്യ താക്കറെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

തുറന്ന ജീപ്പില്‍ നഗരത്തില്‍ ആദിത്യ താക്കറെയും ഉദ്ധവ് താക്കറെയും റോഡ് ഷോ നടത്തി. നിരവധി ശിവസേന പ്രവര്‍ത്തകരാണ് റോഡില്‍ നിരന്നത്. 27കാരനായ ആദിത്യ താക്കറെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മൂത്ത മകനാണ്.

aditya

ശിവസേനയുടെ യുവജന വിഭാഗമായ യുവ സേനയുടെ തലവനായ ആദിത്യ, താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തി കൂടിയാണ്. ഇക്കുറി മഹാരാഷ്ട്രയ്ക്ക് ഒരു ശിവസേന മുഖ്യമന്ത്രിയുണ്ടാകുമെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആദിത്യ താക്കറെ പറഞ്ഞു. ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് ആദിത്യ താക്കറയെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്.

ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ശിവസേന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇരുകൂട്ടരും ഒരുമിച്ചാണ് മത്സരിച്ചത്. സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് ശിവസേന വാദിക്കുന്നത്. അതേസമയം
മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് വിട്ട് കൊടുക്കാന്‍ ബിജെപി തയ്യാറല്ല. നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തന്നെ ആ പദവിയില്‍ തുടരാനാണ് ബിജെപി തീരുമാനം.

English summary
Maharashtra Assembly Election 2019: Aditya Thackeray filed nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X