കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർളി മണ്ഡലത്തിൽ ബിജെപിയുടെ പങ്കജ മുണ്ടെ പരായജപ്പെട്ടു; ബന്ധുവായ എൻസിപി നേതാവിന് ജയം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യം ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഇരുപാർട്ടികളുടെയും പ്രമുഖരായ പല നേതാക്കൾക്കും പരാജയപ്പെട്ടു. പാർളി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ബിജെപിയുടെ പങ്കജ മുണ്ടെ ബന്ധു കൂടിയായ എൻസിപിയുടെ ധനഞ്ജയ് മുണ്ടയോടാണ് പരാജയപ്പെട്ടത്.

വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, മേയര്‍ ബ്രോ വികെ പ്രശാന്തിന് അട്ടിമറി വിജയം!വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, മേയര്‍ ബ്രോ വികെ പ്രശാന്തിന് അട്ടിമറി വിജയം!

ജനവിധി അംഗീകരിക്കുന്നതായി പങ്കജ മുണ്ടെ പ്രതികരിച്ചു. ജനങ്ങൾക്ക് വേണ്ടി കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും. ശാന്തരായിരിക്കണമെന്ന് തന്റെ അണികൾക്ക് പങ്കജ മുണ്ടെ നിർദ്ദേശം നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.

pankajaa

ദേവേന്ദ്ര ഫട്നാവിസ് മന്ത്രിസഭയിൽ ഗ്രാവ വികസന, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പങ്ക മുണ്ടെ. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ പങ്ക മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിൽ ബിജെപിയുടെ ശക്തയായ സ്ഥാനാർത്ഥിയായിരുന്നു പങ്കജ മുണ്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും പങ്കജ മുണ്ടെയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

2014ലെ തിരഞ്ഞെടുപ്പിൽ പങ്കജ മുണ്ടെ ധനഞ്ജയ് മുണ്ടെയെ പരാജയപ്പെടുത്തുകയായിരുന്നു. 2009ലാണ് ധനഞ്ജയ് ബിജെപി വിട്ട് എൻസിപിയിൽ ചേരുന്നത്. ശക്തി കേന്ത്രമായ പാർളിയിൽ പങ്ക മുണ്ടെയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി വിട്ടത്.

English summary
BJP's Pankaja Munde loses in Parli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X