അന്ന് ഒന്നും മിണ്ടാതെ നിരുപാധിക പിന്തുണ, ഇന്ന് സഖ്യത്തിലെ വലിയ കക്ഷി; കോണ്‍ഗ്രസ് പണിതുടങ്ങി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ രണ്ട് 'മഹാ' സഖ്യങ്ങള്‍ പരസ്പരം സംസ്ഥാനത്ത് പോരടിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. ബിജെപിക്കൊപ്പം ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ കൂടി ചേര്‍ന്ന എന്‍ഡിഎ ബാനറിലുള്ള മഹായുതി സഖ്യം മത്സരിക്കും.

മറുവശത്ത് ഇന്ത്യാ മുന്നണി ബാനറില്‍ കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (എസ്പി) കക്ഷികളുടെ മഹാ വികാസ് അഘാഡിയാണ് ഉള്ളത്. അഞ്ച് വര്‍ഷം മുന്‍പ് നടന്ന് ഇത് പോലുള്ള ഒരു തിരഞ്ഞെടുപ്പിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം അപ്പാടെ മാറിയത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിവസേന എന്‍ഡിഎ വിടുകയായിരുന്നു.

maharashtra

പിന്നീട് കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാരും മുന്നണിയും രൂപീകരിച്ചു. അന്ന് സഖ്യത്തിലെ ഏറ്റവും ചെറിയ കക്ഷിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് സഖ്യത്തിലെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അന്ന് 105 സീറ്റുകള്‍ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നത്.

എന്നാല്‍ മുന്നണി ധാരണ പ്രകാരം 56 സീറ്റ് ലഭിച്ച ശിവസേന മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ഇത് ബിജെപി അനുവദിക്കാതിരുന്നതോടെ 54 സീറ്റുള്ള എന്‍സിപിയേയും 44 സീറ്റുള്ള കോണ്‍ഗ്രസിനേയും ഒപ്പം ചേര്‍ത്ത് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. വിലപേശലിന് അവസരമുണ്ടായിട്ടും ഉപമുഖ്യമന്ത്രി സ്ഥാനം പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല.

പിന്നീട് ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി ബിജെപി അധികാരം പിടിച്ചെടുത്തു. ഈ പിളര്‍പ്പ് ഒരു തരത്തില്‍ കോണ്‍ഗ്രസിന് സഹായകമായി. അതിനിടെ ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ എത്തിയതും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന് ഉത്തേജനമായി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സീറ്റില്‍ ജയിച്ചത് കോണ്‍ഗ്രസാണ്.

കേരളത്തിലെ മുതിര്‍ന്ന നേതാവും എ ഐ സി സി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ചുമതല. ഇത്തവണ സഖ്യത്തില്‍ നിന്ന് പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനവും നോട്ടമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 17 ല്‍ 13 സീറ്റിലും കോണ്‍ഗ്രസാണ് ജയിച്ചിരുന്നത്.

അതിനുശേഷം സാംഗ്ലി എംപി വിശാല്‍ പ്രകാശ്ബാബു പാട്ടീലും പാര്‍ട്ടിക്ക് പിന്തുണ നല്‍കി. ശിവസേന (യുബിടി) 21 സീറ്റില്‍ മത്സരിച്ച് ഒമ്പത് സീറ്റുകളിലും എന്‍സിപി (എസ്പി) പത്തില്‍ എട്ട് സീറ്റിലും ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക നേതാക്കള്‍ക്ക് ചുമതല നല്‍കി അവരവരുടെ മണ്ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ചെന്നിത്തല നിര്‍ദേശിച്ചത്.

ഇത് വിജയത്തിന് പ്രധാന ഘടകമായി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ട് എന്നും പ്രാദേശിക നേതാക്കള്‍ക്ക് ഫലം നല്‍കാന്‍ കഴിയും എന്നും ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ആകെയുള്ള 288 സീറ്റുകളില്‍ 110-115 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നാണ് വിവരം. ശിവസേനയ്ക്ക് (യുബിടി) 90-95 സീറ്റുകളും എന്‍സിപി (എസ്പി) 80-85 സീറ്റുകളിലും മത്സരിച്ചേക്കും.

അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും 100 സീറ്റില്‍ താഴെ സീറ്റില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് ഇതിനകം പ്രാദേശിക യോഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയ്ക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം ചെന്നിത്തല സംസ്ഥാനത്തുടനീളം യാത്ര ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+