ലക്ഷ്യം നാലിൽ മൂന്ന് ഭൂരിപക്ഷം, വിമത ശല്യം ഒഴിവാക്കി ബിജെപി, മഹാരാഷ്ട്രയിൽ 4 നേതാക്കളെ പുറത്താക്കി!
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ വിമതരെ പൂര്‍ണമായും തുടച്ച് നീക്കി ബിജെപി. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരരംഗത്തിറങ്ങിയ നാല് നേതാക്കളെ ബിജെപി പുറത്താക്കി. ചരണ്‍ വാഗ്മാരേ, ഗീത ജെയ്ന്‍, ബാലാസാഹേബ് ഓവാള്, ദിലിപ് ദേശ്മുഖ് എന്നീ നേതാക്കളെ പുറത്താക്കിയതായി ബിജെപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പല്ഗട് ജില്ലാ ജനറല്‍ സെക്രട്ടറി ആയിരുന്ന സന്തോസ് ജാട്ടെ പാര്‍ട്ടി വിട്ടതിന് ശേഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. എന്‍ഡിഎ മത്സരിക്കുന്ന സീറ്റുകളിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പുറത്താക്കല്‍. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 3239 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്.

നിലവില്‍ ഭരണകക്ഷിയായ ബിജെപി നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ വിജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായി ശിവസേനയ്ക്കൊപ്പം സഖ്യം ചേര്‍ന്നാണ് ബിജെപിയുടെ മത്സരം. 126 സീറ്റുകളിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന മത്സരിക്കുന്നത്. അതേസമയം ബിജെപിയും മറ്റ് എന്‍ഡിഎ സഖ്യകക്ഷികളും ചേര്‍ന്ന് 162 സീറ്റുകളിലാണ് മത്സരിക്കുന്നത്.
തുല്യ സീറ്റുകള്‍ വേണമെന്ന ശിവസേനയുടെ നിലപാട് കാരണം സീറ്റ് വിഭജനം നീണ്ട് പോയിരുന്നു. പിന്നീട് നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സീറ്റ് ധാരണയായത്. ഇക്കുറി മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണം എന്ന ആവശ്യവും ശിവസേന മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദവി നല്കാന് ബിജെപി ഒരുക്കമല്ല. നരേന്ദ്രമോദിയെ കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ശിവസേനയുടെ സഹായം കൂടാതെ തന്നെ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കും എന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications