മഹാരാഷ്ട്രയില്‍ ഞെട്ടിച്ച് നോട്ട; കോണ്‍ഗ്രസ് വിജയിച്ച രണ്ട് സീറ്റീല്‍ രണ്ടാം സ്ഥാനം പിടിച്ചത് നോട്ട
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാണയിലും നിര്‍ണ്ണായകമായി നോട്ടയ്ക്ക് ലഭിച്ച വോട്ടുകള്‍. മഹാരാഷ്ട്രയില്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ രണ്ടിടത്താണ് നോട്ട രണ്ടാംസ്ഥാനത്ത് എത്തിയത്. കോണ്‍ഗ്രസ് വിജയിച്ച ലത്തൂര്‍ റൂറലിലും കദേഗാവ് മണ്ഡലത്തിലുമാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്തള്ളി നോട്ട രണ്ടാം സ്ഥാനം പിടിച്ചത്.
ലത്തൂര്‍ റുറലില് മുന്‍മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മകന് ധീരജ് വിലാസ്റാവ് ദേശ്മുഖായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ധീരജ് 135006 (67.64) ശതമാനം വോട്ട് നേടി വിജയിച്ചപ്പോള്‍ രണ്ടമാത് എത്തിയ നോട്ടയ്ക്ക് പോള്‍ ചെയ്യപ്പെട്ടത് 27000 വോട്ടാണ്. അതേസമയം ധീരജിന്റെ മുഖ്യ എതിരാളിയായ ശിവസേനയുടെ രവി രാമരാജ് ദേശ്മുഖിന് ലഭിച്ചത് കേവലം 13524 (6.78) വോട്ടുകള്‍ മാത്രമാണ്.
സീറ്റ് വീതംവെയ്പ്പുമായി ബന്ധപ്പെട്ട് നേരത്തെ ശിവസേനയും ബിജെപിയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന മണ്ഡലമാണ് ലത്തൂര്‍. 15 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്ന മണ്ഡലത്തിലാണ് വോട്ടിങ് യന്ത്രത്തില്‍ ഏറ്റവും അവസാനമായിട്ട് രേഖപ്പെടുത്തിയ നോട്ടയ്ക്ക് 27449 വോട്ടുകള്‍ ലഭിച്ചത്. ഇതില്‍ 51 എണ്ണം പോസ്റ്റല്‍ വോട്ടുകളുമാണ്. ആകെ 563 വോട്ടുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്.

പടിഞ്ഞാറന്‍ മഹാരഷ്ട്രയിലെ പാലസ് കദേഗാവില്‍ 2061 വോട്ട് നേടിയാണ് നോട്ട രണ്ടാം സ്ഥാനത്ത് എത്തിയത്. 171497(83.04%) വോട്ട് നേടിയ കോണ്‍ഗ്രസിലെ കദം വിശ്വജിത്ത് പതംഗറാവുവാണ് ഇവിടെ രണ്ടാമത് എത്തിയത്. മുന്നാംസ്ഥാനത്ത് ശിവസേനക്ക് ലഭിച്ചത് കേവലം 8976 വോട്ടുകള്‍ മാത്രമാണ്. ഹരിയാണയിലും നോട്ടയ്ക്ക് ലഭിച്ച് വോട്ടുകള്‍ വിജയിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമായി. ബിജെപി വിജയിച്ച നാല് സീറ്റില്‍ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നോട്ടയ്ക്ക് ലഭിച്ചു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications