കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് രൂപയ്ക്ക് ഊണ്‍... ശിവസേനയെ ട്രോളി പവാര്‍, നിങ്ങള്‍ക്ക് വേണ്ടത് ഭരണമോ അതോ പാചകമോ?

Google Oneindia Malayalam News

മുംബൈ: പാവപ്പെട്ടവര്‍ക്ക് പത്ത് രൂപയ്ക്ക് ഊണ്‍ നല്‍കുമെന്ന് ശിവസേന കഴിഞ്ഞ ദിവസം പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ ട്രോളിയിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മുമ്പ് ശിവസേന കൊണ്ട് വന്ന സുന്‍ക ഭക്കര്‍ സെന്ററുകള്‍ പോലെയാകും ഇതെന്നായിരുന്നു പവാറിന്റെ പരിഹാസം. പത്ത് രൂപ എല്ലാ വിഭവങ്ങളും അടങ്ങിയ ഭക്ഷണം പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നായിരുന്നു ശിവസേനയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്.

1

1990കളില്‍ ബിജെപി ശിവസേന സര്‍ക്കാര്‍ സുന്‍ക ബക്കര്‍ വില്‍പ്പനയ്ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. സബ്‌സിഡി നിരക്കിലായിരുന്നു ഈ കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഗ്രാമീണ മേഖല ശക്തിപ്പെടുമെന്നും പറഞ്ഞു. എന്നാല്‍ ഈ കടകളൊക്കെ എപ്പോഴാണ് പൂട്ടിയതെന്ന് പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ല. വ്യാപാരികള്‍ക്കായി അനുവദിച്ച സ്ഥലമെല്ലാം ശിവസേന പ്രവര്‍ത്തകര്‍ സ്വന്തമാക്കിയെന്നും പവാര്‍ ആരോപിച്ചു.

മഹാരാഷ്ട്രയില്‍ തനത് വെജിറ്റേറിയന്‍ ഭക്ഷണങ്ങളിലൊന്നാണ് സുന്‍ക ഭക്കര്‍. ഇതിന് നിരവധി ആവശ്യക്കാരുമുണ്ട്. അതേസമയം മുമ്പത്തെ പരീക്ഷണങ്ങളൊക്കെ പാളിയ ശിവസേന സഖ്യം ഇപ്പോള്‍ പത്ത് രൂപയ്ക്ക് ഊണുമായി ഇറങ്ങിയിരിക്കുകയാണ്. നിങ്ങള്‍ സംസ്ഥാനം ഭരിക്കുകയാണോ, അതല്ലെങ്കില്‍ ഭക്ഷണം പാചകം ചെയ്യാന്‍ വന്നതാണോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നതെന്നും പവാര്‍ പരിഹസിച്ചു.

തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പോരാടുന്നില്ലെന്ന് പറയുന്ന ദേവേന്ദ്ര ഫട്‌നാവിസിനും പവാര്‍ മറുപടി നല്‍കി. മുഖ്യമന്ത്രി പറയുന്നത് ഗുസ്തിക്കാരന്‍ തയ്യാറാണെന്നാണ്. എന്നാല്‍ അങ്ങനെ ഒരാളില്ല. നിങ്ങള്‍ക്ക് ഗുസ്തിക്കാരനോട് മാത്രമേ ഏറ്റുമുട്ടാന്‍ സാധിക്കൂ. ഇത്തരം ആളുകളോട് ഗുസ്തി പിടിക്കാനാവില്ലെന്നും പവാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശക്തരായ എതിരാളികളില്ലെങ്കില്‍ പ്രധാനമന്ത്രി ഒമ്പത് റാലിയും അമിത് ഷാ 20 റാലിയും നടത്തുന്നത് എന്തിനാണെന്ന് പവാര്‍ ചോദിച്ചു.

ഹൂത്തികള്‍ക്ക് മുന്നില്‍ സമാധാന ചര്‍ച്ചയുമായി സൗദി....ബ്രിഗേഡിയര്‍ മൂസയെ പുറത്താക്കി!!ഹൂത്തികള്‍ക്ക് മുന്നില്‍ സമാധാന ചര്‍ച്ചയുമായി സൗദി....ബ്രിഗേഡിയര്‍ മൂസയെ പുറത്താക്കി!!

English summary
maharashtra assembly election sharat pawar mocks shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X