മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് 2019; കുട്ടികളുമായി മത്സരത്തിനില്ലെന്ന് പവാര്‍, ഫഡ്നാവിസിന് കിടിലന്‍ മറുപടി
ബീഡ് / പാണ്ഡാര്‍പൂര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആഞ്ഞടിച്ച് എന്‍സിപി നേതാവ് ശരത്പവാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടികളുമായി പോരാട്ടത്തിനില്ലെന്നാണ് പവാറിന്റെ പ്രസ്താവന. ബീഡ് ജില്ലയിലെ അംബെജോഗായിയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഗോദയില്‍ തങ്ങളുടെ ഗുസ്തി താരം പോരാട്ടത്തിലാണെന്നും എന്നാല്‍ മറുപക്ഷത്ത് ഒരു ഗുസ്തിക്കാരനില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പവാര്‍ രംഗത്തെത്തിയത്.













Click it and Unblock the Notifications