169 പേരുടെ പിന്തുണ നേടി മഹാ വികാസ് അഘാഡി സര്‍ക്കാര്‍; ബഹിഷ്കരിച്ച് ബിജെപി, വിട്ടുനിന്ന് സിപിഎം
Recommended Video
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ബിജെപി ബഹിഷ്കരിച്ച വോട്ടെടുപ്പില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന് 169 പേരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് അശോക് ചവാന് അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്.
ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിവര്‍ക്ക് പുറമെ ചെറുകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണ സര്‍ക്കാറിന് നേടാന്‍ സാധിച്ചു. നേരത്തെ 162 പേരുടെ പിന്തുണ രേഖപ്പെടുത്തിയ കത്തായിരുന്നു നേതാക്കള്‍ നേരത്തെ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചത്. അതില്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ തേടാന്‍ സാധിച്ചത് സഖ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ മാത്രമാണ് സഭ ചേരുന്ന കാര്യം എംഎല്‍എമാരെ അറിയിച്ചത്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പ്രൊടെം സ്പീക്കറെ മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും ഫഡ്നാവിസ് ആരോപിച്ചു.
ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞക്ക് നിയമസാധുതയില്ല. സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ട് നടത്തിയ സംഭവം മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെതിരെ ഗവര്‍ണറെ കാണുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
എന്നാല്‍, വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണ്ണറുടെ അനുമതിയുണ്ടെന്നായിരുന്നു പ്രോംടേം സ്പീക്കര്‍ വ്യക്തമാക്കിയത്. 4 എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. സിപിഎം-1, എംഎൻസ്-1, എംഐഎം-2 എന്നിവരാണ് വിട്ടു നിന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications