കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

169 പേരുടെ പിന്തുണ നേടി മഹാ വികാസ് അഘാഡി സര്‍ക്കാര്‍; ബഹിഷ്കരിച്ച് ബിജെപി, വിട്ടുനിന്ന് സിപിഎം

Google Oneindia Malayalam News

Recommended Video

cmsvideo
Uddhav Thackarey led government wins trust vote | Oneindia Malayalam

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ബിജെപി ബഹിഷ്കരിച്ച വോട്ടെടുപ്പില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന് 169 പേരുടെ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്.

'മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഗോവയിലും സംഭവിക്കും': ബിജെപിക്കെതിരെ ഒന്നിക്കുന്നത് 5 പാര്‍ട്ടികള്‍'മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഗോവയിലും സംഭവിക്കും': ബിജെപിക്കെതിരെ ഒന്നിക്കുന്നത് 5 പാര്‍ട്ടികള്‍

ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിവര്‍ക്ക് പുറമെ ചെറുകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണ സര്‍ക്കാറിന് നേടാന്‍ സാധിച്ചു. നേരത്തെ 162 പേരുടെ പിന്തുണ രേഖപ്പെടുത്തിയ കത്തായിരുന്നു നേതാക്കള്‍ നേരത്തെ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചത്. അതില്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ തേടാന്‍ സാധിച്ചത് സഖ്യത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.

 sena

നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ മാത്രമാണ് സഭ ചേരുന്ന കാര്യം എംഎല്‍എമാരെ അറിയിച്ചത്. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്​ മുമ്പ്​ പ്രൊടെം സ്​പീക്കറെ മാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും​ ഫഡ്നാവിസ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍

ഉദ്ധവ്​ താക്കറെയുടെ സത്യപ്രതിജ്ഞക്ക്​ നിയമസാധുതയില്ല. സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ട് നടത്തിയ സംഭവം മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെതിരെ ഗവര്‍ണറെ കാണുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

എന്നാല്‍, വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണ്ണറുടെ അനുമതിയുണ്ടെന്നായിരുന്നു പ്രോംടേം സ്പീക്കര്‍ വ്യക്തമാക്കിയത്. 4 എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. സിപിഎം-1, എംഎൻസ്-1, എംഐഎം-2 എന്നിവരാണ് വിട്ടു നിന്നത്.

English summary
Maharashtra assembly: uddhav thackarey -led government wins trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X