കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയും ബിജെപിയും ഒന്നിക്കും', കേന്ദ്രം ആവശ്യപ്പെട്ടു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചിത്രം മാറുകയാണോ? ശിവസേനയുമായി ബിജെപി വീണ്ടും സഖ്യമുണ്ടാക്കുമെന്ന് സൂചന. ബിജെപിയും ശിവസേനയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച മുന്നേറ്റം നടത്തിയത്. പിന്നീട് മുഖ്യമന്ത്രി പദവിയെ ചൊല്ലി ഉടക്കുകയായിരുന്നു. തുടര്‍ന്നാണ് എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ശിവസേന എത്തിയതും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയതും.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. കേന്ദ്ര നേതൃത്വം വ്യക്തമായ നിര്‍ദേശം മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിന് കൈമാറി. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപി ഒരുക്കമാണ്

ബിജെപി ഒരുക്കമാണ്

ശിവസേനയുമായി കൈകോര്‍ക്കാന്‍ ബിജെപി ഒരുക്കമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് ബിജെപി ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത്.

ജെപി നദ്ദ ഇടപെട്ടു

ജെപി നദ്ദ ഇടപെട്ടു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാരണം മറ്റൊന്നുമല്ല. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന നേതാക്കള്‍ കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നാണ് നദ്ദയുടെ പുതിയ നിര്‍ദേശം.

പഴക്കമുള്ള സഖ്യം

പഴക്കമുള്ള സഖ്യം

മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മില്‍ കുറേ വര്‍ഷങ്ങള്‍ പഴക്കമുള്ള സഖ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും സഖ്യസാധ്യത നിലനിന്നിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് ബിജെപിയും ശിവസേനയും ഉടക്കിയത്.

സഖ്യം പിരിഞ്ഞത് ഇങ്ങനെ

സഖ്യം പിരിഞ്ഞത് ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍തന്നെ ശിവസേനാ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രി പദവിയില്‍ തങ്ങള്‍ തുടരുമെന്ന് ബിജെപി പറഞ്ഞു. ശിവസേന എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്ന് സഖ്യം പിരിഞ്ഞു.

എന്‍സിപിയും കോണ്‍ഗ്രസും ഗോളടിച്ചു

എന്‍സിപിയും കോണ്‍ഗ്രസും ഗോളടിച്ചു

ഇവിടെയാണ് എന്‍സിപിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യം കയറി ഗോളടിച്ചത്. ശിവസേനയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്ന് എന്‍സിപി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പിന്തുണച്ചു. എന്തുവന്നാലും ബിജെപിയെ അധികാരത്തില്‍ നിന്ന അകറ്റുമെന്നാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്.

പല കാര്യങ്ങളിലും ഭിന്നത

പല കാര്യങ്ങളിലും ഭിന്നത

തുടര്‍ന്നാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത്. ഭരണ സഖ്യത്തില്‍ പല കാര്യങ്ങളിലും ഭിന്നതയുണ്ട്. ഈ ഭിന്നത മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നാണ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പ്രതികരിച്ചത്.

ബിജെപി അധ്യക്ഷന്റെ വാക്കുകള്‍

ബിജെപി അധ്യക്ഷന്റെ വാക്കുകള്‍

ബിജെപി വീണ്ടും അധികാരത്തിലെത്തിയാലും ശിവസേനയുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് മല്‍സരിക്കും. എന്നാല്‍ ശിവസേനയുമായി ചേര്‍ന്നായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക. ഒരുമിച്ച് ജനവിധി തേടുമെന്ന് ഇതിന് അര്‍ഥമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

Recommended Video

cmsvideo
Bloomberg Reported Indias virus cases has rapid growth than any other countries | Oneindia Malayalam
 ഭിന്നതയുണ്ടാകരുത്

ഭിന്നതയുണ്ടാകരുത്

അടുത്ത തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്ത് സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാകരുതെന്ന് ജെപി നദ്ദ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഉദ്ധവ് താക്കറെയുടെ ജന്മദിനമായിരുന്നു. എന്‍സിപി നേതാക്കളും ബിജെപി നേതാക്കളും അദ്ദേഹത്തിന് ആശംസ അര്‍പ്പിച്ചു.

സ്റ്റിയറിങ് എന്റെ കയ്യില്‍ എന്ന് താക്കറെ

സ്റ്റിയറിങ് എന്റെ കയ്യില്‍ എന്ന് താക്കറെ

അതേസമയം, ഞായറാഴ്ച സാമ്‌ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞത് ഇങ്ങനെയാണ്... ഓട്ടോ റിക്ഷയുമായിട്ടാണ് നിലവിലെ സഖ്യസര്‍ക്കാരിനെ അദ്ദേഹം ഉപമിച്ചത്. സ്റ്റിയറിങ് എന്റെ കയ്യിലാണ് എന്നും താക്കറെ പറഞ്ഞു. എന്നാല്‍ ശിവസേനയുമായി പ്രശ്‌നമില്ലെന്ന സൂചനയാണ് ബിജെപി ഇന്ന് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് അകന്ന് നില്‍ക്കുന്നു

കോണ്‍ഗ്രസ് അകന്ന് നില്‍ക്കുന്നു

സഖ്യത്തിലെ കക്ഷിയാണെങ്കിലും കോണ്‍ഗ്രസ് എപ്പോഴും അകന്നാണ് മഹാരാഷ്ട്രയില്‍ നില്‍ക്കുന്നത്. കൊറോണ പ്രതിരോധ രംഗത്ത് ദേശീയ തലത്തില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചെങ്കിലും മഹാരാഷ്ട്രയില്‍ മൗനം പാലിക്കുകയായിരുന്നു. ഇക്കാര്യത്തിലെ പ്രതികരണം ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ ഉദ്ധവ് സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

എന്‍സിപിയും ശിവസേനയും

എന്‍സിപിയും ശിവസേനയും

എന്‍സിപിയും ശിവസേനയും ചര്‍ച്ച നടത്തിയാണ് മഹാരാഷ്ട്ര ഭരണകാര്യങ്ങള്‍ തീരുമാനിക്കാറ്. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പ്രത്യക്ഷത്തില്‍ ഇടപെടുന്നതും കുറവാണ്. ഇതാണ് സഖ്യത്തില്‍ ഭിന്നതയുണ്ട് എന്ന് പ്രചാരണത്തിന് കാരണം. എന്നാല്‍ സഖ്യം അഞ്ച് വര്‍ഷം തുടരുമെന്ന് ഉദ്ധവ് തന്നെ പ്രഖ്യാപിച്ചിരിക്കെയാണ് ബിജെപിയും സഖ്യസാധ്യത മുന്നോട്ടുവച്ചിരിക്കുന്നത്.

കോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കുമെന്ന് മായാവതി; സുപ്രീംകോടതിയിലേക്ക്... അവസരം കിട്ടികോണ്‍ഗ്രസിനെ പാഠംപഠിപ്പിക്കുമെന്ന് മായാവതി; സുപ്രീംകോടതിയിലേക്ക്... അവസരം കിട്ടി

ഉഗ്ര സ്‌ഫോടനങ്ങളും വിമാനം തകര്‍ക്കാന്‍ ശ്രമവും; കപ്പല്‍ കത്തിക്കാന്‍ ഇറാന്‍, ചിത്രങ്ങള്‍ പുറത്ത്ഉഗ്ര സ്‌ഫോടനങ്ങളും വിമാനം തകര്‍ക്കാന്‍ ശ്രമവും; കപ്പല്‍ കത്തിക്കാന്‍ ഇറാന്‍, ചിത്രങ്ങള്‍ പുറത്ത്

English summary
Maharashtra BJP chief says that ready to joining hands with Shiv Sena again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X