മഹാരാഷ്ട്രയിൽ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റ് മരിച്ച നിലയില്‍
മുംബൈ: ബിജെപി കൌൺസിലറേയും നാല് കുടുംബാംഗങ്ങളെയും മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വീട്ടിലെത്തിയ മൂന്ന് തോക്കുധാരികള്‍ രവീന്ദ്ര ഖരത്തിനെയും കുടുംബാംഗങ്ങളെയും വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
നാടന്‍ തോക്കും കത്തിയുമായി വീട്ടിലെത്തിയ സംഘം വീട്ടില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിവച്ച ശേഷം അക്രമികള്‍ എല്ലാവരും ഓടി രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിജെപി നേതാവിന്റെ സഹോദരന്‍ സുനില്‍ (56), മക്കളായ പ്രേംസാഗര്‍ (26), രോഹിത് (25), ഗജാരെ എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ബജര്‍പേത്ത് പോലീസ് സ്റ്റേഷനില്‍ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.












Click it and Unblock the Notifications