കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന് ചുട്ടമറുപടി, അങ്ങനെ അധികാരം വേണ്ട, പക്ഷേ... ബിജെപി ഒരുങ്ങുന്നു, കളി കോടതിമുറ്റത്തേക്ക്!!

Google Oneindia Malayalam News

മുംബൈ: ഉദ്ധവ് താക്കറെയുടെ രക്ഷയ്ക്കായി കോണ്‍ഗ്രസ് കൂടി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ഒരുപടി കടന്ന് ബിജെപി. പോരാട്ടം സുപ്രീം കോടതിയിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്. ഉദ്ധവ് രക്ഷപ്പെടാനുള്ള എല്ലാ അടവും പയറ്റുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ദിവസം വിളിച്ച് മഹാരാഷ്ട്രയില്‍ ഭരണഘടനാ അട്ടിമറിക്കാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ആരോപിച്ചത്. എന്നാല്‍ പിന്‍വാതില്‍ വഴിയുള്ള അധികാരം ബിജെപി ആഗ്രഹിക്കുന്നില്ലെന്ന ചുട്ടമറുപടിയാണ് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയത്. പക്ഷേ നിയമപരമായുള്ള എല്ലാ പോരാട്ടവും നടത്തും. ഉദ്ധവ് നിയമപ്രകാരമല്ല നിയമസഭയിലേക്ക് എത്താന്‍ ശ്രമിക്കുന്നതെന്ന് ബിജെപി പറയുന്നു.

ഉദ്ധവിന് ചുട്ടമറുപടി

ഉദ്ധവിന് ചുട്ടമറുപടി

മഹാവികാസ് അഗാഡി സഖ്യം നേരത്തെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് ശുപാര്‍ശ അംഗീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയെ രൂക്ഷമായും വിമര്‍ശിച്ചിരുന്നു. ഇതിനാണ് ഫട്‌നാവിസ് മറുപടി നല്‍കിയത്. പിന്‍വാതിലിലൂടെ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തേണ്ട ആവശ്യം ബിജെപിക്കില്ലെന്നാണ് ഫട്‌നാവിസ് തുറന്നടിച്ചത്. ഗവര്‍ണര്‍ ശരിയായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു.

അദ്ദേഹം വരട്ടെ

അദ്ദേഹം വരട്ടെ

ഉദ്ധവ് മുഖ്യമന്ത്രിയാവുന്നതിന് ഒരു കുഴപ്പവുമില്ല. ബിജെപി ആഗ്രഹിക്കുന്നത് അത് തന്നെയാണ്. എന്നാല്‍ അത് ഭരണഘടനാപരവും നിയമപരവും ആയിരിക്കണം. ബിജെപി അതിനെ പിന്തുണയ്ക്കും. സംസ്ഥാനത്ത് രാഷ്ട്രീയ അ നിശ്ചിതാവസ്ഥ വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഒരിക്കലും ഉദ്ധവിന്റെ നാമനിര്‍ദേശം വൈകിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പിന്‍വാതിലിലൂടെ അധികാരത്തില്‍ വരാനോ ഭരണത്തെ അട്ടിമറിക്കാനോ ഒരു താല്‍പര്യവും ബിജെപിക്കില്ലെന്നും ഫട്‌നാവിസ് പറയുന്നു.

കളി സുപ്രീം കോടതിയിലേക്ക്

കളി സുപ്രീം കോടതിയിലേക്ക്

ഉദ്ധവിനെ അങ്ങനെ വിടാന്‍ ബിജെപി ഒരുക്കമല്ല. കോണ്‍ഗ്രസ് കപില്‍ സിബലിന്റെ നിയമസഹായം തേടിയത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിബലാണ് ഉദ്ധവിനെ രക്ഷിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രിസഭ ഉദ്ധവിന് വേണ്ടി പ്രമേയം പാസാക്കിയത് ഇതിന്റെ തുടക്കമാണ്. ഗവര്‍ണറോട് വീണ്ടും ശുപാര്‍ശ അംഗീകരിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് ആദ്യ ശ്രമമാണ്. നിയമപരമായി മന്ത്രിസഭയ്ക്കുള്ള അധികാരമാണ് ഇവര്‍ ഗവര്‍ണറെ അറിയിച്ചത്. നിര്‍ബന്ധമായും ഇത്തരമൊരു ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കേണ്ടതുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് ബിജെപി പറയുന്നു. അതുകൊണ്ടാണ് പോരാട്ടം സുപ്രീം കോടതിയിലേക്ക് നീട്ടാന്‍ തീരുമാനം.

എന്തുകൊണ്ട് പ്രശ്‌നം

എന്തുകൊണ്ട് പ്രശ്‌നം

ശരിക്കുമുള്ള പ്രശ്‌നം ഉദ്ധവിനെ നാമനിര്‍ദേശം ചെയ്യുന്ന സീറ്റിലേക്കുള്ള കാലാവധി ജൂണില്‍ മാത്രമാണ് കഴിയുക. എന്നാല്‍ ഉദ്ധവിന് മെയില്‍ തന്നെ നിയമസഭയില്‍ എത്തേണ്ടതുണ്ട്. ഗവര്‍ണര്‍ക്ക് ഈ ദിവസവും കഴിഞ്ഞ് അത് നീട്ടാനുള്ള അധികാരമുണ്ട്. അതിന് ശേഷമായിരിക്കും ഗവര്‍ണര്‍ ശരിക്കും നടപടിയെടുക്കുക. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ ഒരു വഴി മാത്രമായിരിക്കും ഉദ്ധവിന് മുന്നിലുണ്ടാവുക. അത് രാജിവെച്ച് ശേഷം വീണ്ടും അധികാരം ഏറ്റെടുക്കലാണ്. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളിക്കളഞ്ഞ കാര്യമാണ്. ബിജെപി ഇതില്‍ നേരത്തെ നോട്ടമിട്ടതാണ്. ഉദ്ധവിനെ പൂട്ടാനുള്ള വജ്രായുധമാണ് ബിജെപിക്ക് ഇത്.

വിടാതെ മഹാസഖ്യം

വിടാതെ മഹാസഖ്യം

മഹാരാഷ്ട്ര സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ നാമനിര്‍ദേശം അംഗീകരിച്ചിട്ടില്ലെങ്കില്‍ ശിവസേന ആദ്യം കോടതിയെ സമീപിക്കും. കോണ്‍ഗ്രസ് സഹായം നല്‍കും. ദില്ലിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ട് മഹാവികാസ് അഗാഡി സഖ്യം. അതേസമയം ഗവര്‍ണര്‍ക്കെതിരെ നിരന്തരം വിമര്‍ശനം സാമ്‌നയില്‍ വന്ന് കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. വൈകാതെ മുംബൈ ഹൈക്കോടതിയില്‍ അദ്ദേഹം മറുപടി നല്‍കും.

കളി ഇങ്ങനെ

കളി ഇങ്ങനെ

സംസ്ഥാനത്തിന് ഭരണമാറ്റം സംഭവിച്ചാല്‍ ഭീമമായ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന പ്രചാരണം കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. എന്നാല്‍ ബിജെപി എന്‍സിപിയിലെയും കോണ്‍ഗ്രസിലെയും പ്രശ്‌നങ്ങള്‍ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. എന്‍സിപിയിലും കോണ്‍ഗ്രസിലും മുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യങ്ങളും ശക്തമാണ്. ഇത് പൊളിക്കാന്‍ നിയമ കളികള്‍ക്ക് ബിജെപി ഇറങ്ങുന്നത്.

മോദിയെ വിളിച്ചു

മോദിയെ വിളിച്ചു

ഉദ്ധവ് കടുത്ത സമ്മര്‍ദത്തിലാണ്. അധികാരത്തില്‍ നിന്ന് താഴെയിറങ്ങുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പതനം കൂടിയായിരിക്കും. ഇത് മുന്നില്‍ കണ്ടാണ് അദ്ദേഹം നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചത്. സംസ്ഥാനത്ത് ബിജെപി കളിക്കുന്ന രാഷ്ട്രീയത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. തന്റെ എംഎല്‍സി നാമനിര്‍ദേശം എന്തുകൊണ്ട് ഗവര്‍ണര്‍ അംഗീകരിക്കുന്നില്ലെന്നും ഉദ്ധവ് മോദിയോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ മോദി ഇതിന് മറുപടി നല്‍കിയിട്ടില്ല. ദില്ലി ടീമിന് ശിവസേനയുടെ ഇപ്പോഴത്തെ കളികള്‍ അത് ദഹിച്ചിട്ടില്ല. അമിത് ഷാ ഉദ്ധവുമായി നേരത്തെ ഇടഞ്ഞിരുന്നു.

English summary
bjp says not interested in making backdoor entry but pressure grows on uddhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X