കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വിലപേശല്‍ തുടരുന്നു; മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് ശിവസേന

Google Oneindia Malayalam News

മുബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി-ശിവസേന പോര് തുടരുന്നു. ഇത്തവണ മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. എന്നാല്‍ മുഖ്യമന്ത്രിപദം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ബിജെപി.പകരം ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നാണ് ബിജെപിയുടെ വാഗ്ദാനം.

bjpshivasena

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ എന്‍ഡിഎയില്‍ വിലപേശല്‍ തുടങ്ങിയിരുന്നു. 288 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. 105 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ശിവസേനയ്ക്ക് 56 സീറ്റുകളും ലഭിച്ചു. ഇതോടെയാണ് ശിവസേന മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലപാട് കടുപ്പിച്ചത്. 50:50 എന്ന ഫോര്‍മുലയാണ് ശിവസേന മുന്‍പോട്ട് വെച്ചത്. എന്നാല്‍ ഈ ആവശ്യം ബിജെപി അംഗീകരിച്ചിട്ടില്ല.

ഉപമുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നല്‍കാന്‍ സന്നദ്ധമാണെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. ശിവസേന ഈ നിര്‍ദ്ദേശത്തോട് വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ അണിയറ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അതേസമയം ബിജെപിയും ശിവസേനയും തിങ്കളാഴ്ച ഗവര്‍ണറെ കണ്ടേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗവര്‍ണറുമായി ഇരു പാര്‍ട്ടികളും വെവ്വേറെ കൂടിക്കാഴ്ച നടത്തും. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചല്ല മറിച്ച ്ദീപാവലി ആശംസകള്‍ നേരാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയത്.

ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കൈയ്യേറ്റ ശ്രമം; നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്ക്! വീഡിയോ</a></strong><br><a class=
'നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി';വിടി ബല്‍റാം" title="ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കൈയ്യേറ്റ ശ്രമം; നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്ക്! വീഡിയോ


'നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി';വിടി ബല്‍റാം" />ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കൈയ്യേറ്റ ശ്രമം; നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്ക്! വീഡിയോ


'നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി';വിടി ബല്‍റാം

English summary
Maharashtra;BJP-Shivasena still in race for CM post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X