കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്

Google Oneindia Malayalam News

മുംബൈ: ഹത്രാസിലേക്കുളള യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പോലീസ് കയ്യേറ്റം ചെയ്ത സംഭവത്തിനെതിരെ ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡണ്ട് ആയ ചിത്ര വാഗാണ് യോഗി പോലീസിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പോലീസുകാരില്‍ ഒരാള്‍ കുത്തിപ്പിടിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. പിന്നാലെ പോലീസ് പ്രിയങ്കയോട് മാപ്പ് പറഞ്ഞ് രംഗത്ത് വരികയുണ്ടായി. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് യോഗിക്ക് കത്തെഴുതിയിരിക്കുകയാണ് ബിജെപി നേതാവ്.

പോലീസ് അതിക്രമം

പോലീസ് അതിക്രമം

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെയാണ് പ്രിയങ്ക ഗാന്ധി പോലീസ് അതിക്രമത്തിന് ഇരയായത്. നോയ്ഡയില്‍ വെച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തടിച്ച് കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കുര്‍ത്തയില്‍ കുത്തിപ്പിടിച്ചു

കുര്‍ത്തയില്‍ കുത്തിപ്പിടിച്ചു

പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയുണ്ടായി. അതിനിടെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആയിരുന്ന പ്രിയങ്ക ഗാന്ധിയുടെ കുര്‍ത്തയില്‍ പുരുഷ പോലീസുകാരില്‍ ഒരാള്‍ കുത്തിപ്പിടിച്ചത്. ഈ ചിത്രം പുറത്ത് വന്നതോടെ വലിയ വിമര്‍ശനം ആണ് പോലീസിന് എതിരെ ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രിയങ്കയോട് മാപ്പ് പറഞ്ഞു

 ശക്തമായ നടപടി വേണം

ശക്തമായ നടപടി വേണം

അതിനിടെയാണ് ബിജെപി നേതാവ് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പിടിച്ച് വലിച്ച പോലീസുകാരന് എതിരെ ശക്തമായ നടപടി വേണം എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചിത്ര വാഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററില്‍ പോലീസിനെതിരെ ചിത്ര വാഗ് തുറന്നടിച്ചു.

എന്ത് ധൈര്യത്തിലാണ്

എന്ത് ധൈര്യത്തിലാണ്

എന്ത് ധൈര്യത്തിലാണ് ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ ഒരു പുരുഷ പോലീസ് ഓഫീസര്‍ കയറി പിടിച്ചത് എന്ന് ചിത്ര വാഗ് തുറന്നടിച്ചു. പോലീസുകാര്‍ അവരുടെ പരിധിക്കുളളില്‍ നിന്ന് വേണം പെരുമാറാന്‍. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് അത്തരം പോലീസുകാര്‍ക്കെതിരെ കടുത്ത നടപടി എടുക്കണം എന്നും ചിത്ര വാഗ് ട്വീറ്റ് ചെയ്തു.

പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍

പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍

പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പോലീസുകാരന്‍ പിടിച്ചിരിക്കുന്ന ചിത്രവും ബിജെപി നേതാവിന്റെ ട്വീറ്റിനൊപ്പമുണ്ട്. ചിത്ര വാഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബിജെപിയിലേക്ക് കൂറുമാറിയെങ്കിലും ചിത്ര വാഗ് അവരുടെ സംസ്‌ക്കാരം മറന്നിട്ടില്ല എന്നാണ് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സത്യജിത്ത് താംബേയുടെ പ്രതികരണം.

Recommended Video

cmsvideo
BJP leader Chitra Wagh announced her solidarity to Priyanka Gandhi | Oneindia Malayalam

English summary
Maharashtra BJP vice president Chitra Wagh supports Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X