കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കേണ്ടതില്ല'; അജിത് പവാറിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി

  • By Anupama
Google Oneindia Malayalam News

മുംബൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ പ്രമേയം പാസാക്കേണ്ടേതില്ലെന്ന നിലപാടിനെ സ്വാഗതം ചെയ്ത് സംസ്ഥാന ബിജെപി നേതൃത്വം. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ദ് പട്ടീലാണ് പ്രമേയം പാസാക്കേണ്ടതില്ലെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കിയത്.

'അജിത് പവാറിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ആദ്യം ഉദ്ധവ് താക്കറെക്ക് നിയമത്തെക്കുറിച്ച് മനസ്സിലായി. ഇപ്പോള്‍ അജിത് പവാറിനും. കോണ്‍ഗ്രസ് നേതാക്കള്‍ക്കും കാര്യങ്ങള്‍ മനസ്സിലാവും. ആദ്യ ദിവസം മുതല്‍ പ്രധാനമന്ത്രി പറയുന്ന ഒരു കാര്യം നിയമം രാജ്യത്തെ ഒരാളെ പോലും ബാധിക്കില്ലെന്നാണ്.' ചന്ദ്രകാന്ദ് പട്ടീല്‍ പറഞ്ഞു.

Chandrakant Patil

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലായിരുന്നു മഹാരാഷ്ട്രയില്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കേണ്ടതില്ലെന്ന അജിത് പവാറിന്റെ പ്രഖ്യാപനം. എന്‍പിആറോ പൗരത്വ ഭേദഗതി നിയമമോ സംസ്ഥാനത്തെ ഒരു പൗരനെ പോലും ബാധിക്കില്ലെന്നും ഇതിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം വഷളാക്കരുതെന്നുമായിരുന്നു അജിത് പവാറിന്റെ പ്രസ്താവന.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പൗരത്വഭേദഗതി നിയമം, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലായിരുന്നു അജിത് പവാറിന്റെ നിലപാട്.

Ajit Pawar

മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് തന്നെയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേയും നിലപാട്. എന്‍പിആറിലെ കോളങ്ങളെല്ലാം തന്നെ പരിശോധിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെയുടെ വ്യക്തമാക്കിയത്.

എന്നാല്‍ സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും 2010 ലേതിന് സമാനമായി എന്‍.പി.ആര്‍ നടപ്പിലാക്കണമെന്നുമാണ് എന്‍.സി.പി വക്താവും ന്യൂനപക്ഷവകുപ്പ് മന്ത്രിയുമായ നവാബ് മാലികിന്റെ ആവശ്യം. സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. നിയമം ഇന്ത്യയുടെ മതേതര സാമൂഹിക ഐക്യത്തെ ബാധിക്കുമെന്ന് താന്‍ ഭയപ്പെടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

നിലവില്‍ പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളത്തിലും പോണ്ടിച്ചേരിയിലും ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്നാണ് സഭയില്‍ പ്രമേയം പാസാക്കിയത്.

English summary
Maharashtra BJP welcomes Ajith Pawar statement in NRC and NPR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X