മഹാരാഷ്ട്രയില്‍ മഹാദുരന്തം; വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു. യവത്മലില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട ബസ് ബുല്‍ധാനയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയില്‍ ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദുരന്തം. 25 മൃതദേഹങ്ങള്‍ ബസില്‍ നിന്ന് പുറത്തെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബസ്സില്‍ 32 പേരുണ്ടായിരുന്നു എന്നാണ് വിവരം. 7 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായി ബുല്‍ധാന ഡിഎസ്പി ബാബുറാവു മഹാമുനി പറഞ്ഞു. പരിക്കേറ്റവരെ ബുല്‍ധാനയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാര്‍ക്ക് വ്യക്തമാവും മുമ്പ് ബസിന് തീപിടിച്ചു.

അതേസമയം, ബസ് ഡ്രൈവര്‍ സുരക്ഷിതനാണ്. ഡിവൈഡറില്‍ തട്ടി മറിഞ്ഞ ബസ് റോഡിലൂടെ നിരങ്ങിയപ്പോള്‍ തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് എസ്പി സുനില്‍ കഡസനെ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടാന്‍ സാധിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. അപകടം നടന്ന സ്ഥലത്തേക്ക് വൈകാതെ അഗ്നിശമന സേനാംഗങ്ങള്‍ എത്തുകയും തീ അണയ്ക്കുകയുമായിരുന്നു. പ്രദേശത്ത് മഴ പെയ്തിരുന്നുവെന്നും ഇതാണ് ബസ് നിയന്ത്രണം വിടാന്‍ കാരണമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവര്‍മാരില്‍ ഒരാള്‍ മരിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. ബസില്‍ കത്തുന്ന വസ്തു ഉണ്ടായതാണ് തീ ആളിപ്പടരാന്‍ കാരണമെന്ന് ഉടമ വീരേന്ദ്ര ധര്‍ണ പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.












Click it and Unblock the Notifications