Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 മരണം: നിരവധി പേർക്ക് പരിക്കേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് അപകടത്തില്‍ 10 പേർ മരിച്ചു. ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

ഗോണ്ടിയ ജില്ലയിലെ ഗോണ്ടിയ-അർജുനി റോഡിലെ ബിന്ദ്രവന തോല ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. 'സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ബസ് ഗൊണ്ടിയ ജില്ലയിൽ അപകടത്തിൽപ്പെട്ടു. ബസ് ഭണ്ഡാര ഡിപ്പോയിൽ നിന്ന് ഗോണ്ടിയയിലേക്ക് പോകുകയായിരുന്നു. ഗോണ്ടിയ-അർജുനി റോഡിൽ ബിന്ദ്രവന തോല ഗ്രാമത്തിന് സമീപത്തുവെച്ച് ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് അരികിലേക്കായി മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ എട്ട് പേർ മരിക്കുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്' മഹാരാഷ്ട്ര പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ശേഷമാണ് രണ്ട് മരണം കൂടെ സ്ഥിരീകരിക്കുന്നത്.

bus-accident

സാരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി ഗോണ്ടിയ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായ ധനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. "മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടതിൽ അതിയായ വിഷമമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ട്. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും" പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അപകടത്തിൽപ്പെട്ടവർക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ട്രാൻസ്‌പോർട്ട് അഡ്മിനിസ്‌ട്രേഷന് നിർദേശം നല്‍കി. "സംസ്ഥാന ട്രാൻസ്പോർട്ട് ബസ് ഭയാനകമായ ഒരു അപകടത്തില്‍പ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക ഭരണകൂടത്തിൽ നിന്ന് സ്വീകരിച്ചു. അടിയന്തര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പ് വരുത്തും,' മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+