മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പ് ഫലം; എംവിഎയും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് നില മാറിമറിയുന്നു
ചിഞ്ച്വാദ്, കസ്ബ പേത്ത് എന്നീ മണ്ഡലങ്ങളിലെ ഫലമാണ് ഇന്ന് വരാനുള്ളത്. ഉപതിരഞ്ഞെടുപ്പ് ഫലം ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന് നിര്‍ണായകമാണ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ചിഞ്ച്വാദ്, കസ്ബ പേത്ത് എന്നീ മണ്ഡലങ്ങളില്‍ ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മഹാ വികാസ് അഘാഡിയും, ബി ജെ പി - ശിവസേന (ഷിന്‍ഡെ) സഖ്യവും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം.
ഇതില്‍ കസ്ബ പേത്തില്‍ മഹാ വികാസ് അഘാഡി സഖ്യവും ചിഞ്ച്വാദില്‍ ബി ജെ പിയും ആണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ രണ്ടിടത്തും ഇരുകക്ഷികള്‍ക്കും നേരിയ ലീഡ് ആണ് ഉള്ളത്. ചിഞ്ച്വാദ് മണ്ഡലത്തില്‍ ബി ജെ പിയുടെ അശ്വിനി ലക്ഷ്മണ്‍ ജഗ്താപിന് 449 വോട്ടിന്റെ ലീഡ് ആണുള്ളത്.
ഇവിടെ എന്‍ സി പിയുടെ നാനാ കേറ്റ് ആണ് മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കസ്ബ പേത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത് എന്നാണ് വിവരം. ഇവിടെ മഹാ വികാസ് അഘാഡിക്കായി കോണ്‍ഗ്രസിന്റെ രവീന്ദ്ര ധംഗേക്കര്‍ ആണ് മത്സരിക്കുന്നത്.

ബി ജെ പിക്കായി ഹെമന്ത് രസാണെയും മത്സരിക്കുന്നു. രവീന്ദ്ര ധംഗേക്കറിന് 11157 വോട്ടും ഹെമന്ത് രസാണെയ്ക്ക് 10673 വോട്ടും ആണ് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications