കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാ വികാസ് അഘാഡി സഖ്യത്തിന്റെ അറ്റകൈ നീക്കം; ഉദ്ധവിന്റെ നാളുകള്‍ എണ്ണപ്പെട്ടു!! വീണ്ടും ആവശ്യം

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണഘടനാ പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോഗ്യനാക്കപ്പെടാന്‍ പോകുന്നു. നിയമസഭയുടെ രണ്ട് സഭകളിലും അംഗമല്ലാത്തതിനാല്‍ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തെളിയുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക അധികാരം ഉപയോഗിക്കാന്‍ സാധ്യമാകുന്ന ഏക വ്യക്തി ഗവര്‍ണറാണ്.

എന്നാല്‍ അദ്ദേഹം ബിജെപിയുടെ സമ്മര്‍ദ്ദത്തിലാണെന്ന് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സംഖ്യം കരുതുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും പുതിയ ആവശ്യവുമായി സര്‍ക്കാര്‍ രംഗത്തുവന്നു. ഗവര്‍ണര്‍ക്ക് പ്രത്യേക അഭ്യര്‍ഥനാ കുറിപ്പ് അയച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

മന്ത്രിസഭയുടെ ആവശ്യം

മന്ത്രിസഭയുടെ ആവശ്യം

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നിയമസഭാ സമിതിയിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യണമെന്ന് മഹാരാഷ്ട്ര മന്ത്രിസഭ ആവശ്യപ്പെട്ടു. നേരത്തെ സമാനമായ ആവശ്യം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി പരിഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ വീണ്ടും അഭ്യര്‍ഥിച്ചത്.

മെയ് 28 വരെ

മെയ് 28 വരെ

നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായത്. മഹാരാഷ്ട്ര നിയമ നിര്‍മാണ സഭയുടെ രണ്ടു സഭകളിലും ഉദ്ധവ് താക്കറെ അംഗമല്ല. ആറ് മാസത്തിനകം തിരഞ്ഞെടുത്താല്‍ മതിയെന്നാണ് നിയമം. ഇതുപ്രകാരം മെയ് 28 വരെ സമയമുണ്ട്.

കമ്മീഷന്‍ മാറ്റിവച്ചു

കമ്മീഷന്‍ മാറ്റിവച്ചു

കൊറോണ വ്യാപന പശ്ചാത്തലത്തില്‍ എല്ലാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരിക്കുകയാണ്. ഇവിടെയാണ് ഉദ്ധവ് താക്കറെക്ക് തിരിച്ചടി നേരിടുക. മെയ് 28നകം അദ്ദേഹം സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രാജിവയ്‌ക്കേണ്ടി വരും. ഇതാണ് നിയമം. പക്ഷേ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ട്.

നാമനിര്‍ദേശം ചെയ്യാം

നാമനിര്‍ദേശം ചെയ്യാം

ഗവര്‍ണര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഉദ്ധവ് താക്കറെയെ മഹാരാഷ്ട്ര നിയമ നിര്‍മാണ സഭയുടെ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്നാണ് മന്ത്രിസഭ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിനും സമാനമായ ആവശ്യം മന്ത്രിസഭ ഉന്നയിച്ചിരുന്നു.

 ഗവര്‍ണര്‍ അവഗണിച്ചാല്‍

ഗവര്‍ണര്‍ അവഗണിച്ചാല്‍

ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഗവര്‍ണറോട് വീണ്ടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹം ഈ അഭ്യര്‍ഥനയും അവഗണിച്ചാല്‍ ഉദ്ധവ് താക്കറെ രാജിവച്ച് ഒഴിയേണ്ടിവരും. ഇതോടെ പുതിയ ഭരണഘടനാ പ്രതിസന്ധി രൂപപ്പെടും.

ബിജെപിയുടെ സമ്മര്‍ദ്ദം

ബിജെപിയുടെ സമ്മര്‍ദ്ദം

ഗവര്‍ണര്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമെന്നാണ് മഹാ വികാസ് അഘാഡി സഖ്യം കരുുതന്നത്. അങ്ങനെ വന്നാല്‍ ഉദ്ധവ് താക്കറെ രാജിവയ്ക്കും. ഒരുപക്ഷേ, സഖ്യത്തില്‍ നിന്ന് മറ്റേതെങ്കിലും നേതാവ് മുഖ്യമന്ത്രിയാകും. അല്ലെങ്കില്‍ ഉദ്ധവിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള വഴികള്‍ ആലോചിക്കുമെന്നാണ് സഖ്യനേതാക്കള്‍ പറയുന്നത്.

രണ്ട് സീറ്റുകള്‍

രണ്ട് സീറ്റുകള്‍

രാജ്യത്ത് കൊറോണ രോഗം വ്യാപകമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഈ വേളയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തും. ഇക്കാര്യം പരിഗണിച്ച് ഗവര്‍ണര്‍ ഇടപെടണം. ഗവര്‍ണര്‍ക്ക് അധികാരമുള്ള രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.

രാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടിരാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടി

English summary
Maharashtra Cabinet Again Asks Governor To Name Uddhav As MLC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X