കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ അനുനയിപ്പിക്കാന്‍ വജ്രായുധത്തില്‍ കയറിപ്പിടിച്ച് ബിജെപി; പ്രതീക്ഷ മങ്ങി കോണ്‍ഗ്രസ് സഖ്യം

Google Oneindia Malayalam News

Recommended Video

cmsvideo
വജ്രായുധത്തില്‍ കയറിപ്പിടിച്ച് ബിജെപി | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യക്ഷികളായാ ശിവസേനക്കും ബിജെപിക്കുമിടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനകള്‍. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറയുടെ സ്മാരകത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നൂറുകോടി അനുവദിച്ചതിന് പിന്നാലെയാണ് ശിവസേനക്കും ബിജെപിക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് അയവ് വരുന്നു എന്ന റിപ്പോര്‍ട്ടുക്കള്‍ പുറത്തുവരുന്നത്.

1990 മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും കേന്ദ്രത്തില്‍ നരേനന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായി. രാമക്ഷേത്ര നിര്‍മ്മാണം, സംവരണബില്‍ എന്നീ വിഷയങ്ങളിലെല്ലാം ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു സേന നടത്തിയിരുന്നത്. തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന ശിവസേന നേതാക്കളുടെ പ്രസ്താവനയക്ക് പിന്നാലെയാണ് സഖ്യകക്ഷിയെ അനുനയിപ്പിക്കാന്‍ ബാല്‍താക്കറയില്‍ തന്നെ ബിജെപി കയറിപ്പിടിച്ചത്.

വര്‍ഷങ്ങളായുള്ള ആവശ്യം

വര്‍ഷങ്ങളായുള്ള ആവശ്യം

മുംബൈ നഗരത്തില്‍ ബാല്‍താക്കറയുടെ പ്രതിമസ്ഥാപിക്കണമെന്നത് ശിവസേനയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന സേനയെ അനുനയിപ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടെ നിര്‍ത്തുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് എന്ന് വ്യക്തം.

നിര്‍മ്മാണം ഉടന്‍

നിര്‍മ്മാണം ഉടന്‍

സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിന് പിന്നാലെ സ്മാരകത്തിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയുമെന്നാണ് ശിവസേന കേന്ദ്രങ്ങള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്. സ്മാരകത്തിന്റെ ഭൂമിപൂജയ്ക്കായി പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ശിവസേന തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വജ്രായുധത്തില്‍ തന്നെ

വജ്രായുധത്തില്‍ തന്നെ

ഇടഞ്ഞു നില്‍ക്കുന്ന സേനയെ ഒപ്പം നിര്‍ത്താനാണ് ബാല്‍താക്കറയെന്ന വജ്രായുധത്തില്‍ തന്നെ ബിജെപി പിടിമുറുക്കിയത്. മുംബൈ ദാദറില്‍ മേയറുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന കോര്‍പ്പറേഷന്‍ സ്ഥലത്താണ് സ്മാരകം പണിയുക.

മോദിയെ എത്തിക്കാന്‍ ശ്രമം

മോദിയെ എത്തിക്കാന്‍ ശ്രമം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്തന്നെ സ്മാരകത്തിന്റെ നിര്‍മാണം ആരംഭിക്കാനാണ് ശിവസേന ശ്രമിക്കുന്നത്. ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിക്കാനും ശിവസേന ശ്രമിക്കുന്നതിലൂടെ ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ മഞ്ഞ് പൂര്‍ണ്ണമായും ഉരുകി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്

കഴിഞ്ഞ ദിവസവും

കഴിഞ്ഞ ദിവസവും

ഇനിയുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് ശിവസേന കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്നായിരുന്നു ശിവസേന നേതാവ് സജ്ജയ് റാവത്ത് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്.

പിന്തുണ

പിന്തുണ

അടുത്ത തവണ തൂക്ക് മന്ത്രിസഭയാണ് നിലവില്‍ വരികയെന്നും അപ്പോള്‍ മോദിക്കല്ല, നിതിന്‍ ഗഡ്കരിക്കായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ പിന്തുണയെന്നും ശിവസനേ നേതാവ് സജ്ജയ് റാവത്ത് പറഞ്ഞു.

ഞങ്ങളുടെ കാര്യം മാത്രം

ഞങ്ങളുടെ കാര്യം മാത്രം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം എന്നത് ഇപ്പോള്‍ ശിവസേനയുടെ നിഘണ്ടുവിലെ ഇല്ലാത്ത കാര്യമാണ്. ബിജെപിക്ക് എപ്പോഴും അവരെ കുറിച്ച് മാത്രമെ ചിന്തയുളളു. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഞങ്ങളുടെ കാര്യം മാത്രം നോക്കാന്‍ തീരുമാനിച്ചത്.

പ്രതിപക്ഷ ഐക്യത്തില്‍

പ്രതിപക്ഷ ഐക്യത്തില്‍

മഹാരാഷ്ട്രയിലെ ഭൂരിപക്ഷം സീറ്റുകളിലും ശിവസേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സ്ഥാനാര്‍ത്ഥികളുടേയും മണ്ഡലങ്ങളുടേയും കാര്യത്തില്‍ അടുത്ത ദിവസം തന്നെ തീരുമാനം ഉണ്ടാകുമെന്നും നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസ് കൂടി ഇല്ലാതെ വിജയം നേടാനാവില്ലെന്നും സജ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായ വാഗ്വാദങ്ങള്‍ നേരത്തെയും

രൂക്ഷമായ വാഗ്വാദങ്ങള്‍ നേരത്തെയും

ശിവസേന-ബിജെപി നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ബിജെപിയുമായി സഖ്യത്തിലാണെങ്കില്‍ ശിവസേനയുടെ വിജയം ഉറപ്പാക്കുമെന്നും അതല്ലെങ്കില്‍ മുന്‍ സഖ്യമായാലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നുമായിരുന്നു അമിത് ഷാ ശിവസേനയോട് പറഞ്ഞത്.

ചാമ്പലാക്കും

ചാമ്പലാക്കും

ശിവസേനയെ ഭയപ്പെടുത്താന്‍ നോക്കിയാല്‍ ചാമ്പലാക്കി കളയുമെന്നായിരുന്നു സഖ്യ സര്‍ക്കാറിലെ മന്ത്രിയായ രാംദാസ് കദം ബിജെപിക്ക് മറുപടി നല്‍കിയത്. മഹാരാഷ്ട്രയിലേക്ക് വന്ന് ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കണ്ട, അങ്ങനെ വന്നാല്‍ ചാമ്പലാക്കി കളയുമെന്നായിരുന്നു മഹാരാഷ്ട്രയിലെ പരിസ്ഥിതി വകുപ്പ് മന്ത്രി കൂടിയായ രാംദാസ് കദം അഭിപ്രായപ്പെട്ടത്.

മഞ്ഞുരുകുമോ

മഞ്ഞുരുകുമോ

താക്കറയുടെ സ്മാരകത്തിന് 100 കോടി അനുവദിച്ചതിലൂടെ ശിവസേന അയയും എന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ഇനി നിലപാട് വ്യക്തമാക്കേണ്ടത് സേനയാണ് എന്നാണ് ബിജെപിയുടെ നിലപാട്. ശിവസേന-ബിജെപി സഖ്യം നിലവില്‍ വരികയാണെങ്കില്‍ മഹാരാഷ്ട്രയിലത് കോണ്‍ഗ്രസ് സഖ്യത്തിന് കടുത്ത തിരിച്ചടിയാവും.

English summary
Maharashtra: Cabinet approves Rs 100 crore for Bal Thackeray memorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X