കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനഃസംഘടന: കോണ്‍ഗ്രസില്‍ നിന്ന് 12 മന്ത്രിമാര്‍

Google Oneindia Malayalam News

മുംബൈ: കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഡിസംബര്‍ 30ന് മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മഹാവികാസ് അഘാഡി സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളില്‍ നിന്നുമായി നിലവില്‍ ആറ് മന്ത്രിമാരുള്ള എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നീ മൂന്ന് പാര്‍ട്ടികളില്‍ നിന്നായി രണ്ട് പേര്‍ വീതവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച രാജ്ഭവനില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും അജിത് പവാറിന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമായിരുന്നില്ല.

ഇങ്ങനല്ല അക്രമത്തെ നിയന്ത്രിക്കേണ്ടത്, പ്രിയങ്കയ്ക്കെതിരായ നടപടി അപലപിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ!!ഇങ്ങനല്ല അക്രമത്തെ നിയന്ത്രിക്കേണ്ടത്, പ്രിയങ്കയ്ക്കെതിരായ നടപടി അപലപിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ!!

സത്യപ്രതിജ്ഞാ ചടങ്ങിനുള്ള അന്തിമ പട്ടിക ഞായറാഴ്ചയോ തിങ്കളാഴ്ചയോ പുറത്തുവിടും. 10 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരുള്‍പ്പെടെ 12 മന്ത്രിമാരാണ് കോണ്‍ഗ്രസിനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോരട്ട് പറയുന്നു. നിലവില്‍ 43 അംഗ മന്ത്രിസഭയാണ് മഹാരാഷ്ട്രയിലേത്. ഇതില്‍ 36 സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്.

uddhav-thackeray1-1

എന്‍സിപിയുടെ ജയന്ത് പാട്ടീല്‍, ഛഗന്‍ ബുജ്ബാല്‍, കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോരട്ട്, നിതിന്‍ റൗട്ട്, ശിവസേനയില്‍ നിന്നുള്ള സുഭാഷ് ദേശായി, ഏക്നാഥ് ഷിന്‍ഡെ എന്നിവരാണ് മഹാരാഷ്ട്ര ക്യാബിനറ്റിലുള്ള ആറ് മന്ത്രിമാര്‍.

മന്ത്രി സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച ധാരണ പ്രകാരം ആഭ്യന്തരം, നഗരവികസനം, വനം, പരിസ്ഥിതി, ഇന്‍ഡ്സ്ട്രീസ്& ഉന്നത വിദ്യാഭ്യാസം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകള്‍ ശിവസേനക്കാണ് ലഭിച്ചിട്ടുള്ളത്. എന്‍സിപിക്ക് ധനകാര്യം& പ്ലാനിംഗ്, ഹൗസിംഗ്, പൊതു ആരോഗ്യം, ജലസേചനം, ഗ്രാമവികസനം, സാമൂഹിക നീതി എന്നി വകുപ്പുകളും ലഭിക്കും. റെവന്യൂ, ഊര്‍ജ്ജം, പൊതുമരാമത്ത്, ട്രൈബല്‍ വെല്‍ഫെയര്‍, വനിതാ- ശിശുക്ഷേമം, ടെക്സറ്റൈല്‍, റിലീഫ്& റിഹാബിലിറ്റേഷന്‍ എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസിനുമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ മന്ത്രി സ്ഥാനം പങ്കുവെച്ച വിഷയത്തില്‍ കോണ്‍ഗ്രസ് സംതൃപ്തിയില്ലെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് നാടകീയമായി ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതായതോടെ ഇരുവരും രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് മഹാവികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Maharashtra Cabinet expansion on Monday, 12 ministers from Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X