കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ധനസഹായം പ്രഖ്യാപിച്ചു. കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ട്.

 fadnavisdd3

ഷിര്‍പൂരിലെ വാഗാദി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ രാവിലെ 9.45 ഓടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോള്‍ 100 ഓളം ജീവനക്കാര്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നു. 58 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാൽ സമീപത്തെ ആറു ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റിയില്‍ നിന്നും ഏറെ ദൂരത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ ഏറെയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഫാക്ടറിയുടെ സമീപത്ത് തന്നെയാണ് കഴിയുന്നത്. അപകടത്തില്‍ ഇവിടങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗുരുതരമായി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. കെമിക്കല്‍ വിദഗ്ദരേയും ഡോക്ടര്‍മാരേയും പ്രദേശത്ത് എത്തിച്ചതായി മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു. മഹാരാഷ്ട്ര ഇൻഡസ്ട്രിയിൽ ഡവലപ്പ്മെൻറ് കോർപ്പറേഷന്റെ ഫാക്ടറിയിൽ കീടനാശിനി ഉൽപ്പാദനമാണ് നടന്നിരുന്നത്.

കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്കോണ്‍ഗ്രസില്‍ 500 പേര്‍ രാജിക്കൊരുങ്ങുന്നു.. സിന്ധ്യയ്ക്കെതിരെ ചരട് വലിച്ച് കമല്‍നാഥ്

'അതിനെതിരെ കേസിന് പോവാൻ തോന്നാതിരുന്ന ബെഹ്റയാണ് ഇപ്പോൾ ഉമ്മാക്കി കാട്ടാൻ നോക്കുന്നത്'

English summary
Maharashtra chemical factory blast;ex-gratia of Rs 5 Lakh to kin of deceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X