ലോണ്‍ എഴുതിത്തള്ളാന്‍ 34,000 കോടി: കര്‍ഷകര്‍ക്ക് ഫഡ്നാവിസിന്റെ കൈത്താങ്ങ്, മന്ത്രിമാരുടെ സഹായം!!
കാര്‍ഷിക കടാശ്വാസ പദ്ധതിയിലേയ്ക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഒരുമാസത്തെ ശമ്പളം നല്‍കും
മുംബൈ: കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 34,000 കോടി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കടത്തില്‍ മുങ്ങിയ കര്‍ഷകരുടെ 1.5 ലക്ഷം വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുക. ശനിയാഴ്ചയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതോടെ 40 ലക്ഷം കര്‍ഷകര്‍ കടങ്ങളില്‍ നിന്ന് മോചിതരാകും. മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മെയില്‍ 11 ദിവസം നീണ്ടുനിന്ന കര്‍ഷകരുടെ സമരത്തിനൊടുവിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. കാര്‍ഷിക കടാശ്വാസ പദ്ധതിയിലേയ്ക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാാരും ഒരുമാസത്തെ ശമ്പളം നല്‍കുമെന്നും ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്തമായതോടെ മഹാരാഷ്ട്രയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളും ചെറുകിട കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി 36,000 കോടി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനമായി ബിജെപി മുന്നോട്ടുവച്ചതായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. ഇതോടെ യോഗി സര്‍ക്കാര്‍ വാക്കു പാലിക്കുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications