വൃത്തിയുള്ള ടോയ്‌ലെറ്റിനായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് 50,000 കത്ത്
മുംബൈ: വൃത്തിയുള്ള ടോയ്‌ലെറ്റിനായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് 50,000 കത്ത്. മുംബൈ നഗരത്തില്‍ വൃത്തിയുള്ള ടോയ്‌ലെറ്റ് സംവിധാനമില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് പെണ്‍കുട്ടികളുടെ കത്തെഴുതി.
കഴിഞ്ഞ വനിതാദിനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് 50,000 പോസ്റ്റ് കാര്‍ഡുകളാണ് പെണ്‍കുട്ടികള്‍ അയച്ചിരിക്കുന്നത്. വൃത്തിയുള്ളതും അണുവിമുക്തവുമായ ടോയ്‌ലെറ്റ് സംവിധാനമുണ്ടാക്കി നഗരത്തിലെ വനിതകളെ സഹായിക്കണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം.

മഹാരാഷ്ട്ര മുഖ്യമന്ത്രിയെ 'മുതിര്‍ന്ന സഹോദരന്‍' എന്നാണ് കത്തുകളിലെല്ലാം പെണ്‍കുട്ടികള്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.
മുംബൈ നഗരത്തില്‍ 4500ഓളം ടോയ്‌ലെറ്റുകളാണുള്ളത്. എന്നാല്‍ ഇതില്‍ 65 ശതമാനവും പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും . നഗരത്തില്‍ ജീവിക്കുന്ന വനിതകളെ സഹായിക്കുന്നതിനായി കുറഞ്ഞത് 12 മണിക്കൂറെങ്കിലും തുറന്ന് പ്രവര്‍ത്തിക്കുന്ന ടോയ്‌ലെറ്റുകളും വേണമെന്ന് വനിതകളുടെ ടോയ്‌ലെറ്റ് സംവിധാനം കുറ്റമറ്റതാക്കുക എന്ന ക്യാപെയ്‌നിന്റെ സംഘാടക ശാലിനി താക്കറേ പറഞ്ഞു












Click it and Unblock the Notifications