കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കൊറോണ, 170 സുരക്ഷ ജീവനക്കാര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സുരക്ഷ ജീവനക്കാരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി. ബാന്ദ്രയിലെ വസതിയായ മാതോശ്രീക്ക് സമീപത്തെ ചായക്കടക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഉദ്ധവിന്റെ സുരക്ഷ ചുമതയുണ്ടായിരുന്ന നാല് പേരടക്കം നിരവധി പൊലീസുകാരെ ഐസലേറ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കൊറോണ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിശദാംശങ്ങളിലേക്ക്.

ചായക്കടക്കാരന് കൊറോണ

ചായക്കടക്കാരന് കൊറോണ

ഉദ്ധവ് താക്കറെയുടെ വീടിന് സമീപത്തുള്ള ചായക്കടക്കാരനാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. ഇയാളുടെ ചായക്കടയില്‍ നിന്നും സ്ഥിരമായി ചായകുടിക്കുന്ന പൊലീസുകാരെയാണ് ഇപ്പോള്‍ ഐസലേറ്റ് ചെയ്തിരിക്കുന്നത്. താക്കറെയുടെ സ്വകാര്യ വസതിയാണ് മാതോശ്രീ. ഇതോടെ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ മേഖലയില്‍ അണുവിമുക്തമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 21 ദിവസത്തെ ദേശീയ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അന്നമുതല്‍ തന്നെ ഈ ചായക്കട അടച്ചിരുന്നു. നഗരത്തിന് പുറത്തേക്ക് ഈ ചായക്കടക്കാരന്‍ യാത്ര ചെയ്തിട്ടില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചത്. മാര്‍ച്ച് 20 മുതല്‍ 24 വരെ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചായക്കടക്കാരനെ ആശുപത്രിയില്‍ പ്രവേശി്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

170 പൊലീസുകാര്‍

170 പൊലീസുകാര്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന 170 പൊലീസ് ഉദ്യോഗസ്ഥരെയാണ് മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ പടര്‍ന്നതോടെ ഉദ്ദവ് താക്കറെയും സുരക്ഷ ജീവനക്കാരും തമ്മില്‍ സാമൂഹിക അകലം പാലിച്ചിരുന്നു. ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഉദ്ദവ് താക്കറെ സ്വയം വാഹനമോടിച്ച് സുരക്ഷ ജീവനക്കാര്‍ മറ്റ് കാറുകളില്‍ പിന്തുടരുകയാണ് ചെയ്തിരുന്നത്. മുന്‍കരുതലിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി അടുത്ത് ഇടപഴകാന്‍ ഇപ്പോള്‍ ആരെയും അനുവദിക്കുന്നില്ല.

മാതോശ്രീ

മാതോശ്രീ

ഉദ്ധവ്താക്കറെയുടെ സ്വകാര്യ വസതിയാണ് മാതോശ്രീ. കലന്‍നഗറിലെ റെസിഡന്‍ഷ്യല്‍ കോളനിക്ക് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയും ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ചായക്കട വീടിന് സമീപത്തായതിനാല്‍ വീട്ടില്‍ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാര്‍ ആരെങ്കിലും ചായക്കടക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് അധികൃതര്‍. മുംബൈയിലെ ഉത്തര്‍ ഭാരതീയ സംഘ് കെട്ടിടത്തിലാണ് 170 പൊലീസുകാരും നിരീക്ഷണത്തില്‍ കഴിയുന്നത്.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
ഒന്നാമത് മഹാരാഷ്ട്ര

ഒന്നാമത് മഹാരാഷ്ട്ര

കൊറോണ രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാളും പടര്‍ന്നുപിടിക്കുകയാണ്. 4421 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 114 പേര്‍ മരിച്ചപ്പോള്‍ നിരവധി പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇനിയുള്ള നാള്‍ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ നാലഞ്ച് ദിവസങ്ങളിലായാണ്. നിലവില്‍ മഹാരാഷട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 868 രോഗികള്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ 498 പേരും മുംബൈയില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Maharashtra Chief Minister Uddhav Thackerays Security Men Quarantined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X