കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര മുഖ്യന്ത്രിക്ക് തിരിച്ചടി: തെറ്റായ സത്യവാങ്മൂലത്തിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി..

Google Oneindia Malayalam News

മുംബൈ: സത്യവാങ്മൂലത്തിൽ തെറ്റായ വിവരം സമർച്ചിച്ച സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തിരിച്ചടി. ദേവേന്ദ്ര ഫഡ്നാവിസിനെ വിചാരണ ചെയ്യാനുള്ള അനുമതിയാണ് സുപ്രീം കോടതി നൽകിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിലാണ സുപ്രീം കോടതി നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞിട്ടുള്ളത്.

മഹാരാഷ്ട്ര മുഖ്യന്ത്രിക്ക് തിരിച്ചടി: തെറ്റായ സത്യവാങ്മൂലത്തിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി..മഹാരാഷ്ട്ര മുഖ്യന്ത്രിക്ക് തിരിച്ചടി: തെറ്റായ സത്യവാങ്മൂലത്തിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി..

വിചാരണ കോടതിക്ക് കേസുമായും മുന്നോട്ടുപോകാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ടിലെ 125ാം വകുപ്പ് പ്രകാരം കേസെടുക്കാമെന്നാണ് കോടതി പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചത്.

വിചാരണ ചെയ്യണമെന്ന് ആവശ്യം

വിചാരണ ചെയ്യണമെന്ന് ആവശ്യം


റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് പ്രകാരം മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സതീഷ് ഉകെ പരാതി നൽതിയത്. തനിക്കെതിരെയുള്ള രണ്ട് ക്രിമിനൽ കേസുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെക്കുകയായിരുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഈ കേസുകൾ വിചാരണ കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങളാണ് ഫഡ്നാവിസ് മറച്ചുവെച്ചത്. ജൂൺ 23ന് പുറത്തവന്ന ഹൈക്കോടതി വിധിയാണ് ഫഡ്നാവിസിന് ക്ലീൻ ചിറ്റ് നൽകിയത്.

 പിഴയും ആറ് മാസം തടവും

പിഴയും ആറ് മാസം തടവും

സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴ നൽകാനുള്ളതാണ് റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട്. പ്രസ്തുുത നിയമം പ്രകാരം ഒരു വ്യക്തി തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ സത്യവാങ്മൂലത്തിൽ സമർപ്പിക്കുന്ന പക്ഷം ആറ് മാസം തടവും പിഴയും നൽകാവുന്ന കുറ്റമാണ്. സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചതും കുറ്റകരമാണ്.

 മറച്ചുവെച്ചത് ശരിയായില്ലെന്ന്

മറച്ചുവെച്ചത് ശരിയായില്ലെന്ന്

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായത്. ഫഡ്നാവിസിനെതിരെ ബോംബൈ ഹൈക്കോടിയിൽ സമർപ്പിച്ച ഹർജി തള്ളിപ്പോയെന്നും അഭിഭാഷകൻ വാദിച്ചു. ചെറിയ കാര്യമായാലും ഗുരുതരമായ പ്രശ്നമാണങ്കിലും ക്രമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചത് ശരിയായില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാൽ കേസ് കെട്ടിച്ചമക്കപ്പെട്ടതാണെന്നുള്ള വാദം കോടതി അംഗീകരിച്ചില്ല. എന്നാൽ പ്രഥമ ദൃഷ്ട്യാ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് വിചാരണ കോടതിയും ഹൈക്കോടതിയും വിധിക്കുകയായിരുന്നു.

സത്യവാങ്മൂലത്തിൽ പറഞ്ഞതെന്ത്?

സത്യവാങ്മൂലത്തിൽ പറഞ്ഞതെന്ത്?

സ്ഥാനാർഥിക്ക് തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസിന്റെ വിവരങ്ങൾ സമർപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത് വിചാരണ കോതിയുടെ പരിഗണനയിലിരിക്കുന്നതോ കെട്ടിച്ചമക്കപ്പെട്ടതോ ആകാമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ഇത് ചെയ്യാത്തത് റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ടിലെ 125ാം വകുപ്പിന്റെ ലംഘനമാണെന്നും പരാതിക്കാരൻ പറയുന്നു. 1996ലും 1998ലും രജിസ്റ്റർ ചെയ്ത കേസുകളാണ് പരാതിക്കാധാരം.

English summary
Maharashtra CM faces set back from Supreme court in false election affidavit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X