മുഖ്യമന്ത്രി വീട്ടില്‍ പശുവിനെ വളര്‍ത്തും.... മറ്റ് മന്ത്രിമാരും വളര്‍ത്തേണ്ടിവരും!
മുംബൈ: വെറുതേ ഗോവധം നിരോധിച്ചാല്‍ മാത്രം പോര, ഗോമാതാവിനോടുള്ള സ്‌നേഹവും കാണിക്കണം. എന്നാലെ പറയുന്നത് പ്രവര്‍ത്തിച്ചു എന്ന തോന്നല്‍ സ്വയം ഉണ്ടാവുകയുള്ളൂ.
ഗോവധം നിരോധിച്ച മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി തന്റെ പശു സ്‌നേഹം തെളിയക്കാന്‍ വേണ്ടി കരുതിക്കൂട്ടി ഇറങ്ങിയിരിയ്ക്കുകയാണ്. തന്റെ പശുവിനേയും പശുക്കുട്ടിയേയും ഔദ്യോഗിക വസതിയില്‍ എത്തിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിയ്ക്കുന്നത്.

നിലവില്‍ മന്ത്രിയ്ക്ക് സ്വന്തമായി പശുവും കിടാവും ഉണ്ട്. എന്നാല്‍ ഇവ ലാത്തൂരിലെ വീട്ടിലാണ് ഉള്ളത്. ഗോസംരക്ഷണത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ വേണ്ടിയാണ് ഇപ്പോള്‍ മലബാര്‍ ഹില്‍സിലുള്ള ഔദ്യോഗിക വസതിയായ വര്‍ഷയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി .

ഗോവധ നിരോധനം നിലവില്‍ വന്നതിന് ശേഷം പശു സംരക്ഷരണത്തിനായി നിരവധി പദ്ധതികളാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്തുകൊണ്ടിരിയ്ക്കുന്നത് . എന്നാല്‍ കുറച്ച് കൂടി പ്രായോഗിക തലത്തില്‍ ആളുകള്‍ക്ക് മാതൃകയാകാനാണ് ഇപ്പോഴത്തെ പരിപാടി.
ഇതിപ്പോള്‍ മുഖ്യമന്ത്രി ചെയ്യുമ്പോള്‍ മറ്റുളള മന്ത്രിമാര്‍ക്ക് വെറുതേയിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് . മുഖ്യമന്ത്രിയെ പിന്തുണച്ച് എല്ലാവരും പശുവിനെ വളര്‍ത്തണം എന്ന് ഒരു മന്ത്രി ഇപ്പോഴേ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു .












Click it and Unblock the Notifications