മുംബൈ മെട്രോ ഓടിത്തുടങ്ങി
മുംബൈ: മുംബൈവാസികളുടെ മെട്രോ ട്രെയിന്‍ മോഹം യാഥാര്‍ത്ഥ്യമായി. വെര്‍സോവ-അന്ധേരി-ഘട്കോപര്‍ പാതയിലാണ് മെട്രോ ഓടിത്തുടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് വെര്‍സോവയില്‍ മെട്രോ തീവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു.
ഞായറാഴ്ച (ജൂണ്‍ എട്ട്) രാവിലെ മുഖ്യമന്ത്രിയും അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയും ചേര്‍ന്ന് മെട്രോ നാടിന് സമര്‍പ്പിച്ചു.മെട്രോ നിരക്കുകളെ സംബന്ധിച്ചുള്ള കേസില്‍ കോടതി ഉത്തരവ് അനുസരിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അനില്‍ അംബാനി, ടിന അംബാനി, ബിജെപി നേതാക്കളായ പൂനം മഹാജന്, കിരിത് സോമയ്യ എന്നിവര്‍ മെട്രോയിലെ കന്നിയാത്രക്കാരായി. എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മെട്രോ റെയില്‍ യാഥാര്‍ഥ്യമാകുന്നത്. വിവാദങ്ങള്‍ക്കിടെയാണ് മൂന്ന് വര്‍ഷം വൈകി മെട്രോ ഓടിത്തുടങ്ങിയത്.
ദിവസേന 250 സര്‍വീസുകളാണ് മെട്രോയ്ക്ക് ഉണ്ടാകുക. 11.4 കിലോമീറ്റര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ സബര്‍ബന്‍ തീവണ്ടിയെ ആശ്രയിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് മെട്രോ ആശ്വാസമാകും. 4300 കോടി രൂപ ചെലവിട്ടാണ് മെട്രോ റെയില്‍ നിര്‍മ്മാണം.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications