കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവേന്ദ്ര ഫഡ്‌നാവിസിനെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; 'സ്റ്റിയറിംഗ് തന്റെ കയ്യില്‍; പിന്നിലും ചക്രം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ശ്രമിക്കൂവെന്ന് ഉദ്ധവ് താക്കറെ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മഹാരാഷ്ട്രയിലേത് മൂന്ന് ചക്രമുള്ള സര്‍ക്കാരാണെന്നും അതിന്റെ സ്റ്റിയറിംഗ് തന്റെ കൈവശമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയും രാജസ്ഥാനില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനിടെ മഹാരാഷ്ട്രയിലും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ഉദ്ധവ് താക്കറെ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് രംഗത്തെത്തുന്നത്.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഒക്ടോബര്‍ മാസത്തില്‍ മഹാരാഷ്ട്ര രാഷ്ടീയത്തില്‍ വലിയ രാഷ്ടീയ അത്ഭുതങ്ങള്‍ സംഭവിക്കുന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ ശ്രമങ്ങളും ഇവിടെ വിലപോവില്ലെന്നായിരുന്നു ശരദ് പവാര്‍ നേരത്തെ പ്രതികരിച്ചത്. ഇതേ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും.

 പ്രതിപക്ഷത്തിന്റെ കൈയ്യിലല്ല

പ്രതിപക്ഷത്തിന്റെ കൈയ്യിലല്ല

എന്റെ സര്‍ക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയ്യിലല്ലയെന്ന് തികച്ചും ആത്മവിശ്വാസത്തോടെയാണ് ഉദ്ധവ് താക്കറെയുടെ വാക്കുകള്‍. അതിന്റെ സ്റ്റീയറിംഗ് തന്റെ കൈയ്യിലാണെന്നും താക്കറെ പറഞ്ഞു. മൂന്ന് ചക്രമുള്ള ഓട്ടോറിക്ഷ പാവപ്പെട്ടവരുടെ വാഹനമാണെന്നും അതിന്റെ മറ്റു രണ്ട് ടയറുകള്‍ അതിന്റെ പിന്നില്‍ ഉണ്ടെന്നും താക്കറെ പറഞ്ഞു.

ഉദ്ധവ് താക്കറെയുടെ അഭിപ്രായം

ഉദ്ധവ് താക്കറെയുടെ അഭിപ്രായം

എന്തിനാണ് സെപ്തംബര്‍- ഒക്ടോബര്‍ വരെ കാത്തിരിക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ നിങ്ങള്‍ ആനന്ദിക്കുന്നുവെങ്കില്‍ അതിന് ഇപ്പോള്‍ ശ്രമിച്ചു നോക്കുവെന്നും താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ അഭിപ്രായം.

അട്ടിമറി

അട്ടിമറി

ചില ആളുകള്‍ കെട്ടിപ്പടുക്കുന്നതിലും അതേസമയം മറ്റ് ചിലര്‍ തകര്‍ക്കുന്നതിലുമാണ് സന്തോഷം കണ്ടെത്തുന്നതെന്നും താക്കറെ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണ്ണാടയിലുമെല്ലാം സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടതില്‍ ബിജെപിയെ സൂചിപ്പിച്ചുകൊണ്ടായിരിക്കാം ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യ തത്വങ്ങള്‍

ജനാധിപത്യ തത്വങ്ങള്‍

ജനാധിപത്യ തത്വങ്ങള്‍ക്കെതിരായാണ് മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ അതിനെ പൂര്‍ണ്ണമായും തള്ളികൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കുന്നത് ജനാധിപത്യപരമാണോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നു.

 പൊള്ള

പൊള്ള

പ്രത്യയശാസ്ത്രപരമായി രണ്ട് ദിക്കില്‍ നില്‍ക്കുന്ന എന്‍സിപിയും കോണ്‍ഗ്രസുമായി ശിവസേന സഖ്യം ചേരുന്നതില്‍ പ്രതിപക്ഷ നേതാവ് ദേവേന്ദ്രഫഡ്‌നാവിസ് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനും ഉദ്ധവ് താക്കറെ കൃത്യമായ മറുപടി നല്‍കി. എന്നാല്‍ താന്‍ ഒരു സഖ്യത്തിലേക്ക് മാത്രമാണ് പ്രവേശിച്ചതെന്നും താന്‍ ഇത് ചെയ്യാന്‍ കാരണം നേരത്തെ കൈകോര്‍ത്ത് സഖ്യം വെറും പൊള്ളയായിരുന്നുവെന്നും താക്കറെ വാദിച്ചു.

 രാഷ്ട്രീയ അട്ടിമറി

രാഷ്ട്രീയ അട്ടിമറി

അതേസമയം സംസ്ഥാനത്ത് സര്‍ക്കാരിനെതിരെ ഒരു രാഷ്ട്രീയ അട്ടിമറിക്കും ബിജെപി ശ്രമിക്കുന്നില്ലെന്നായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. ഓപ്പറേഷന്‍ ലോട്ടസ് ഇവിടെ സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ മഹാവികാസ് അഘാഡി സഖ്യം വീഴുന്നത് അവരുടെ തന്നെ ആഭ്യന്തര പ്രശ്നം കൊണ്ടായിരിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഈ പ്രസ്താവാനയോടുള്ള സഖ്യത്തിന്റെ നിലപാട് കൂടിയാണ് ഉദ്ധവ് താക്കറെ അറിയിച്ചത്.

English summary
Maharashtra CM Uddhav Thackeray has dared the opposition to topple his government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X