കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പ്രണയിക്കില്ല, പ്രണയവിവാഹമില്ല" വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് കോളേജ് അധികൃതര്‍

Google Oneindia Malayalam News

അമരാവതി: വാലന്റൈന്‍സ് ദിനത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളെക്കൊണ്ട് അപൂര്‍വ്വ പ്രതിജ്ഞയെടുപ്പിച്ച് കോളേജ് അധികൃതര്‍. ആരെയും പ്രണയിക്കില്ലെന്നും പ്രണയ ബന്ധങ്ങളുണ്ടാകില്ലെന്നും പ്രണയിച്ച് വിവാഹം കഴിക്കില്ലെന്നുമാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. ചന്ദൂര്‍ റെയില്‍വേയിലെ മഹിള ആര്‍ട്ട്സ് ആന്‍ഡ‍് കൊമേഴ്സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മറാത്തിയില്‍ പ്രതിജ്ഞ ചെയ്തത്.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം; 27 ല്‍ 20 ജില്ല പഞ്ചായത്തിലും 110 ജന്‍പദിലും വിജയംഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം; 27 ല്‍ 20 ജില്ല പഞ്ചായത്തിലും 110 ജന്‍പദിലും വിജയം

എനിക്ക് എന്റെ രക്ഷിതാക്കളില്‍ സമ്പൂര്‍ണ്ണ വിശ്വാസമുണ്ട്. അതുകൊണ്ട് പ്രണയിക്കുകയോ പ്രണയിച്ച് വിവാഹം കഴിക്കുകയോ ഇല്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഇതിന് പുറമേ സ്ത്രീധനം ചോദിക്കുന്ന ആരെയും വിവാഹം കഴിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഒരു അധ്യാപകന്‍ ചൊല്ലിക്കൊടുക്കുന്ന വാചകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലുന്നതായുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

childmarriage-

വിദ്യാര്‍ത്ഥികള്‍ വാര്‍ധയിലെ പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാരിതിരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുത്തതെന്നാണ് മഹാരാഷ്ട്ര സ്ത്രീ ശിശുക്ഷേമ വകുപ്പ് മന്ത്രി യഷോമതി ഠാക്കൂര്‍ പ്രതികരിച്ചു. 25കാരിയായ അധ്യാപികയെ വര്‍ധയില്‍ വെച്ച് തീകൊളുത്തുകയായിരുന്നു. പിന്നീട് നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

വീഡിയോ ക്ലിപ്പ് അത്ഭുതകരവും വിഡ്ഢിത്തവുമാണെന്നാണ് ബിജെപി നേതാവ് പങ്കജ മുണ്ടെ പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ പ്രണയം നിരസിച്ചാല്‍ സ്ത്രീകള്‍ക്ക് നേരെ ആസിഡ് എറിയില്ലെന്ന് ആണ്‍കുട്ടികള്‍ പ്രതിജ്ഞയെടുക്കണമെന്നും പങ്കജ മുണ്ടെ ചൂണ്ടിക്കാണിക്കുന്നു.

English summary
Maharashtra College Girls Made To Take Oath Against Love Marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X