കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവേന്ദ്ര ഫട്‌നാവിസ് കുരുക്കില്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ചായ കുടിക്കാന്‍ ചെലവിട്ടത് 3.4 കോടി!!

2015-16 വര്‍ഷങ്ങളില്‍ 58 ലക്ഷം രൂപയായിരുന്നു ഇത്തരത്തില്‍ ചെലവായത്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചായ കുടിക്കാനായി ഒരു വര്‍ഷം ചെലവാക്കിയ തുകയുടെ പേരില്‍ വിവാദം ആളിക്കത്തുന്നു. ഒരു വര്‍ഷം 3.4 കോടിയാണ് ഫട്‌നാസിന്റെ ഓഫീസ് ചായക്കായി മാത്രം ചെലവിട്ടത്. സംസ്ഥാനത്ത് കര്‍ഷകര്‍ മുഴു കടത്തിലായി ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇത്തരമൊരു ധൂര്‍ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. സംസ്ഥാനത്തെ ബിജെപി ഘടകം ഇതിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഇതിനെ വലിയൊരു അഴിമതിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത ചമയും; മുസ്ലീം യുവാക്കൾക്കെതിരെ വാർത്ത എഴുതും, ഓൺലൈൻ ഉടമ അറസ്റ്റിൽ!ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത ചമയും; മുസ്ലീം യുവാക്കൾക്കെതിരെ വാർത്ത എഴുതും, ഓൺലൈൻ ഉടമ അറസ്റ്റിൽ!

1

ഫട്‌നാവിസിന്റെ ഓഫീസ് നിത്യേന ചായ്ക്കായി 18500 കപ്പുകളാണ് ഉപയോഗിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. വിവരാവകാശ രേഖകളില്‍ നിന്നാണ് ഇക്കാര്യം മനസിലായതെന്ന് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ചായ കുടിക്കാനായി ചെലവാക്കിയ പണത്തില്‍ വമ്പന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്. ഇതില്‍ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. 2015-16 വര്‍ഷങ്ങളില്‍ 58 ലക്ഷം രൂപയായിരുന്നു ഇത്തരത്തില്‍ ചെലവായത്. എന്നാല്‍ 2017-18 വര്‍ഷങ്ങളില്‍ ഇത് ഇത്രയും വലിയൊരു തുകയായി മാറിയത് സംശയങ്ങളുണ്ടാക്കുന്നുവെന്നും സഞ്ജയ് നിരുപംപറഞ്ഞു. 577 ശതമാനത്തിന്റെ വര്‍ധനയാണ് നടന്നിരിക്കുന്നത്. 18500 കപ്പുകള്‍ നിത്യേന ഉപയോഗിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

2

അതേസമയം വിഷയത്തില്‍ ഫട്‌നാവിസിനെ കോണ്‍ഗ്രസ് ശരിക്കും പരിഹസിക്കുകയും ചെയ്തു. എന്ത് തരം ചായയാണ് അദ്ദേഹം കഴിക്കുന്നത് എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഗ്രീന്‍ ടീ, യെല്ലോ ടീ എന്നിവയെ കുറിച്ചൊക്കെയാണ് നമ്മള്‍ കേട്ടിട്ടുള്ളത്. പക്ഷേ അതിനൊന്നും ഇത്ര വിലവരില്ല. ഇത്ര വലിയ തുക ഉള്ളതിനാല്‍ ഫട്‌നാവിസ് സ്വര്‍ണം കൊണ്ടുള്ള ചായയാണ് കുടിച്ചതെന്ന് തോന്നുന്നവെന്ന് നിരുപം പരിഹസിച്ചു. നേരത്തെ ബിജെപിയുടെ മുന്‍ മന്ത്രി ഏക്‌നാഥ് ഖഡ്‌സെ മൂന്നു ലക്ഷത്തിലധികം എലികളെ ഒരാഴ്ച്ചകൊണ്ട് കൊന്നുവെന്ന വാദം വലിയ വിവാദമായിരുന്നു. ബില്ലുകള്‍ പലതും പെരുപ്പിച്ച് കാണിച്ച് പണം തട്ടിയത് ഗൗരവമേറിയ വിഷയമാണെന്നു അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യങ്ങൾ പരിഗണനയിൽ; അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു!ആവശ്യങ്ങൾ പരിഗണനയിൽ; അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു!

കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമാകില്ല! പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ അണിനിരക്കുംകോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമാകില്ല! പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ അണിനിരക്കും

English summary
BJP Dalit MP Savitri Bai Phule revolts against PM Modi, Yogi Adityanath for pursuing anti Dalti policies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X