കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കെ, സെക്യുലറിസം പ്രധാന വിഷയമാകുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ പൊതുമിനിമം പ്രോഗ്രാം തയ്യാറാക്കണമെന്നും അത് സെക്യുലറിസത്തില്‍ ഊന്നിയതാകണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. എന്‍സിപിക്കും ഈ വിഷയത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ശിവസേനയുടെ അടിസ്ഥാനം ഹിന്ദുത്വമാണ്. ഇതാകട്ടെ സെക്യുലറിസവുമായി യോജിച്ചുപോകുന്നതുമല്ല.

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാകുന്നത്. എന്നാല്‍ മതനിരപേക്ഷത വിട്ട് കളിയില്ല എന്നണ് സോണിയ ഗാന്ധിയുടെ നിലപാട്. ഈ വിഷയത്തിലായിരുന്നു വ്യാഴാഴ്ച പുലരുവോളം ദില്ലി കോണ്‍ഗ്രസ്-എന്‍സിപി കേന്ദ്രങ്ങളിലെ ചര്‍ച്ചകള്‍. ഒടുവില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തിയെന്നാണ് വിവരം....

വ്യാഴാഴ്ച പുലരുവോളം ചര്‍ച്ച

വ്യാഴാഴ്ച പുലരുവോളം ചര്‍ച്ച

ദില്ലിയിലെ ജന്‍പഥ് ആറിലും ശരദ് പവാറിന്റെ ബംഗ്ലാവിലും വ്യാഴാഴ്ച പുലരുവോളം ചര്‍ച്ച മതനിരപേക്ഷത സംബന്ധിച്ചായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നു. ശേഷം നേതാക്കള്‍ ശരദ് പവാറിനെ കാണുന്നു. വീണ്ടും സോണിയയുടെ അടുത്തെത്തുന്നു... അപ്പോഴേക്കും രാത്രി ഏറെ വൈകി.

പ്രധാന തര്‍ക്കം

പ്രധാന തര്‍ക്കം

ശിവസേനയ്ക്കും കോണ്‍ഗ്രസിനുമിടയിലെ പ്രധാന തര്‍ക്കം മതനിരപേക്ഷത എന്ന വിഷയമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുമിനിമം പ്രോഗ്രാമില്‍ സെക്യുലറിസം എന്ന വാക്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ ശിവസേന ഇതിനെതിരാണ്.

 കോണ്‍ഗ്രസ് നിലപാട് ഇങ്ങനെ

കോണ്‍ഗ്രസ് നിലപാട് ഇങ്ങനെ

ശിവസേനയുടെ തീവ്ര ഹിന്ദുത്വ നിലപാട് മയപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് പൊതുമിനിമം പ്രോഗ്രാമില്‍ വ്യക്തമായ ചിത്രം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മതനിരപേക്ഷതയില്‍ ഊന്നിയാണ് പൊതുമിനിമം പ്രോഗ്രാം തയ്യാറാക്കേണ്ടതെന്നും കോണ്‍ഗ്രസ് ശഠിച്ചു.

നേതാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി

നേതാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി

സോണിയാ ഗാന്ധിയുടെ വസതിയില്‍ ആയിരുന്നു ആദ്യ ചര്‍ച്ചകള്‍. മഹാരാഷ്ട്രയില്‍ സ്വീകരിക്കേണ്ട കോണ്‍ഗ്രസിന്റെ നിലപാട് സോണിയ നേതാക്കളെ അറിയിച്ചു. നേതാക്കള്‍ ശരദ് പവാറിന്റെ ബംഗ്ലാവിലെത്തി. ഇവിടെയുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസ് നേതൃത്വം സോണിയയെ കണ്ടു.

 കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തി

കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തി

ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മതനിരപേക്ഷതയാകണം സര്‍ക്കാരിന്റെ അടിസ്ഥാനം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനയെ അറിയിച്ചത്. എന്നാല്‍ ശിവസേന ഇതിനോട് യോജിക്കാന്‍ തയ്യാറായില്ല. എന്‍സിപി നേതാവ് പവാറിന് മധ്യസ്ഥന്റെ റോളായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ വാക്ക് ഉണ്ടാകില്ല

ആ വാക്ക് ഉണ്ടാകില്ല

മതനിരപേക്ഷത എന്ന വാക്ക് പൊതുമിനിമം പരിപാടിയില്‍ ഉണ്ടാകില്ലെന്നാണ് പുതിയ വിവരം. പകരം ഭരണഘടനയുടെ ആമുഖം അനുസരിച്ചാകും ഭരണമുന്നണി മുന്നോട്ടു പോകുക എന്നാകും വ്യക്തമാക്കുക. കോണ്‍ഗ്രസ് ഇക്കാര്യത്തിലുള്ള നിലപാടില്‍ മയം വരുത്തിയെന്നാണ് വിവരം.

വര്‍ക്കിങ് കമ്മിറ്റി യോഗം

വര്‍ക്കിങ് കമ്മിറ്റി യോഗം

വിഷയത്തില്‍ അന്തിമ രൂപം നല്‍കുന്നതിന് വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേര്‍ന്നു. സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കെസി വേണുഗോപാല്‍, ആധിര്‍ ചൗധരി, അംബിക സോണി, അഹമ്മദ് പട്ടേല്‍, എകെ ആന്റണി തുടങ്ങിയവരെല്ലാം പങ്കെടുത്തു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് യോഗം തത്വത്തില്‍ അംഗീകാരം നല്‍കി.

യുപിയിലെ തെറ്റ് മഹാരാഷ്ട്രയിലും

യുപിയിലെ തെറ്റ് മഹാരാഷ്ട്രയിലും

അതേസമയം, ശിവസേനയുമായി ഒരിക്കലും സഖ്യം ചേരരുതെന്ന് നിലപാടുള്ള നേതാക്കള്‍ ഇപ്പോഴും മഹാരാഷ്ട്രയിലുണ്ട്. സഞ്ജയ് നിരുപം ഇതില്‍ പ്രധാനിയാണ്. ഉത്തര്‍ പ്രദേശില്‍ സംഭവിച്ച തെറ്റ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കരുതെന്ന നിരുപം ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസ് ഇല്ലാതാകും

കോണ്‍ഗ്രസ് ഇല്ലാതാകും

ഉത്തര്‍ പ്രദേശില്‍ ബിഎസ്പിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അവിടെ ഇല്ലാതാകുന്നതാണ് കണ്ടത്. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ചേരുന്നത് വിഡ്ഡിത്തമാണ്. മൂന്നാം സ്ഥാനത്താണ് സര്‍ക്കാരില്‍ കോണ്‍ഗ്രസുണ്ടാകുക. ഇതോടെ കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാകുമെന്നും സഞ്ജയ് നിരുപം ഓര്‍മിപ്പിച്ചു.

മന്ത്രിമാരുടെ കാര്യത്തില്‍ ധാരണ

മന്ത്രിമാരുടെ കാര്യത്തില്‍ ധാരണ

അതേസമയം, മന്ത്രിമാരുടെ എണ്ണത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ശിവസേനയുടെ 16 മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. എന്‍സിപിക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കളെല്ലാം മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം.

മുഖ്യമന്ത്രി പദം വിവാദം

മുഖ്യമന്ത്രി പദം വിവാദം

ശിവസേനയുടെ നേതാവ് മുഖ്യമന്ത്രിയാകും, എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രിപദം ലഭിക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രിപദം ശിവസേനയും എന്‍സിപിയും പങ്കുവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രപതി ഭരണം വഴിമാറും

രാഷ്ട്രപതി ഭരണം വഴിമാറും

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണ് കക്ഷിനില. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതോടെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും കക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടുവന്നാല്‍ രാഷ്ട്രപതി ഭരണം വഴിമാറും.

മഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേനമഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേന

English summary
Maharashtra: Congress Backs Off From Word 'Secular', Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X