Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശരദ് പവാര്‍ മഹാവികാസ് അഘാഡിയുടെ റിമോര്‍ട്ട് കണ്‍ട്രോള്‍'; യുടേൺ അടിച്ച് കോൺഗ്രസ് നേതാവ് നാന പടോലെ

മുംബൈ: ബിജെപിയെ മറികടന്ന് രൂപീകരിച്ച മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തിൽ വിള്ളലുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കുറച്ച് കാലമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ കോൺഗ്രസ് നേതാവ് നാനാ പടോലെ നടത്തിയ പ്രസ്താവനകളും ഇതേ സൂചനകൾ നൽകുന്നതായിരുന്നു. ഇതിനിടെയാണ് നാനാ പടോൾ സഖ്യത്തിനുള്ളിലെ ഐക്യത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുന്നത്.

ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

1

മഹാരാഷ്ട്രയിലെ മഹാവികാസ് സർക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കയ്യിലാണെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെ അഭിപ്പായപ്പെട്ടത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2

'മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭരണ ചക്രം മുഖ്യമന്ത്രിക്കാണോ അതോ ശരദ് പവാറിനാണോ എന്ന തരത്തില്‍ ബിജെപി എന്തുവേണമെങ്കിലും പറയട്ടെ. എന്തു തന്നെ ആയാലും മഹാ വികാസ് അഘാഡിയുടെ റിമോട്ട് കണ്‍ട്രോള്‍ ശരദ് പവാറിന്റെ കയ്യില്‍ തന്നെയാണെന്നും സര്‍ക്കാര്‍ രൂപീകരണത്തില്‍ പവാറിന് വലിയൊരു പങ്ക് തന്നെയുണ്ടെന്നും,' നാന പടോലെ പറഞ്ഞു.

3


അതേ സമയം ശരദ് പവാറിനെ 'റിമോട്ട് കണ്‍ട്രോള്‍' എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചതിനും പടോലെ വിശദീകരണം നല്‍കി.
'ശരദ് പവാര്‍ എന്‍സിപി അധ്യക്ഷനും ഞാന്‍ കോണ്‍ഗ്രസ് തലവനുമാണ്. ശരദ് പവാര്‍ ആണ് ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ആ അര്‍ത്ഥത്തിലാണ് അദ്ദേഹത്തിന്റെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നാനാ പടോലെ നേരത്തെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലെ ഭരണ മുന്നണിയിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

4

മഹാരാഷ്ട്രയിൽ കോൺഗ്രസ് കരുത്താർജ്ജിച്ച് വരികയാണെന്നും ഇതിൽ മഹാവികാസ് അഘാഡി സഖ്യത്തിലെ ശിവസേനയും എൻസിപിയും അസ്വസ്ഥരാണെന്നുമായിരുന്നു നാനാ പടോലെയുടെ പ്രസ്താവന. അതുകൊണ്ട് തന്റെ നീക്കങ്ങൾ എൻസിപിയും ശിവസേനയും നിരീക്ഷിക്കുന്നതായും പടോലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രസ്താവന നടത്തി ദിവസങ്ങൾക്ക് ശേഷമാണ് എന്‍സിപിയെ പിന്തുണച്ചുകൊണ്ടുള്ള പടോലെയുടെ പരാമര്‍ശം പുറത്തുവരുന്നത്.

5


മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതെക്കുറിച്ച് പടോലെയോട് വിശദീകരണം തേടിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നായിരുന്നു പടോലെയുടെ വിശദീകരണം. ഇതോടെ അനുരഞ്ജത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ പടോലെയെക്കൂട്ടാതെ ശരദ് പവാറിനെ കൂടി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പടോലെയെ പോലുള്ള ചെറിയ മനുഷ്യരുടെ പ്രസ്താവനകൾക്ക് മറുപടി പറയാന്‍ ഇല്ലെന്നായിരുന്നു പവാര്‍ പ്രതികരിച്ചത്.

എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+