കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''എൻസിപി ചതിച്ചു''; മഹാരാഷട്രയിൽ മുൻ കോൺഗ്രസ് മന്ത്രിയും ബിജെപിയിലേക്കെന്ന് സൂചന, അണികളുടെ പിന്തുണ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെ പ്രതിസന്ധികൾ വിട്ടൊഴിയുന്നില്ല. കോൺഗ്രസ് അധ്യക്ഷയായുള്ള രണ്ടാം വരവിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് സോണിയാ ഗാന്ധിയുടെ മുമ്പിലെ ആദ്യ കടമ്പ. ഇതിനായുളള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഒന്നിന് പുറകെ ഒന്നായി പാർട്ടിക്ക് തിരിച്ചടി തുടരുന്നത്. കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാനുള്ള മുതിർന്ന നേതാവ് ഹർഷവർദ്ധൻ പാട്ടീലിന്റെ തീരുമാനമാണ് ഏറ്റവും ഒടുവിലായി കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.

എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തുംഎറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും

കോൺഗ്രസിൽ നിന്നും രാജി വെച്ച് ബിജെപിക്കൊപ്പം പ്രവർത്തിക്കാനാണ് ഹർഷവർദ്ധൻ പാട്ടീലിന്റെ തീരുമാനം. ബിജെപി പ്രവേശനം ഉടൻ ഉണ്ടാകുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയിലും കൊഴുഞ്ഞുപോക്ക് തുടരുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഇരുപാർട്ടികൾക്കും വെല്ലുവിളികൾ നിറഞ്ഞതാകുമെന്ന് ഉറപ്പായി

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഹർഷവർദ്ധൻ പാട്ടീൽ ബിജെപിയിൽ ചേരുമെന്നാണ് സൂചന. അതേസമയം കോൺഗ്രസിനോടുള്ള അതൃപ്തിയല്ല പാർട്ടി വിടാൻ കാരണമെന്നാണ് ഹർഷവർദ്ധൻ വ്യക്തമാക്കുന്നത്. സഖ്യകക്ഷിയായ എൻസിപിയോടാണ് എതിർപ്പ്. കഴിഞ്ഞ ദിവസം ഇന്ദാപൂരിൽ പാർട്ടി പ്രവർത്തകരെ ഹർഷവർദ്ധൻ അങിസംബോധന ചെയ്തിരുന്നു. എൻസിപിയെ ലക്ഷ്യം വെച്ച് ഇനിയെന്താണ് താൻ ചെയ്യേണ്ടതെന്ന് അണികളോട് ഹർഷവർദ്ധൻ ചോദിച്ചു. ഇതിന് ബിജെപിയെന്നാണ് ആൾക്കൂട്ടം മറുപടി നൽകുകയായിരുന്നു

 പ്രവർത്തകരുടെ വികാരം

പ്രവർത്തകരുടെ വികാരം

അണികളുടെ വികാരം മാനിച്ചാകും താൻ എന്ത് തീരുമാനവും എടുക്കുകയെന്ന് ഹർഷവർദ്ധൻ പാട്ടീൽ പറയുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി പാട്ടീൽ ബന്ധപ്പെട്ട് വരികയാണെന്നും ബിജെപി പ്രവേശനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന. ഹർഷവർദ്ധൻ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം നേരത്തെ തന്നെയുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഹർഷവർദ്ധനെ തന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചതോടെ അഭ്യൂഹം ശക്തമാവുകയായിരുന്നു.

നാലു വട്ടം എംഎൽഎ

നാലു വട്ടം എംഎൽഎ

പൂനെയിലെ ഇന്ദാപൂർ സീറ്റിൽ നിന്നും നാല് വട്ടം മത്സരിച്ച് വിജയിച്ച് എംഎൽഎ ആയ നേതാവാണ് ഹർഷവർദ്ധൻ പാട്ടീൽ. 1995,1999, 2014 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര്യസ്ഥാനാർത്ഥിയായാണ് പാട്ടീൽ മത്സരിച്ചത്. 2009ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. 95ൽ ബിജെപി - ശിവസേനാ സർക്കാരിനെ പിന്തുണച്ചതോടെ മന്ത്രിസ്ഥാനം ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 288ൽ 224 സീറ്റുകളും പങ്കിടാൻ കോൺഗ്രസും എൻസിപിയും തമ്മിൽ ധാരണയായിരുന്നു. എന്നാൽ ഇന്ദാപൂർ സീറ്റിന്റെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല.

 എൻസിപിയുമായി ഭിന്നത

എൻസിപിയുമായി ഭിന്നത

പ്രാദേശിക രാഷ്ട്രീയത്തിൽ ഹർഷവർദ്ധൻ പാട്ടീലിന്റെ പോരാട്ടം എല്ലായ്പ്പോഴും എൻസിപിക്ക് എതിരെയായിരുന്നു. 2014ൽ എൻസിപിയും കോൺഗ്രസും തെറ്റിപ്പിരിഞ്ഞപ്പോൾ എൻസിപി സ്ഥാനാർത്ഥി ദത്താ ഭരാനേയോട് ഹർഷവർദിധൻ പരാജയപ്പെട്ടിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാട്ടീൽ പവാറുമായി ഒരുമിക്കുകയും സുപ്രിയ സുലേയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബാരാമതി ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് പാട്ടീലിന്റെ ഇന്ദാപൂർ നിയമസഭാ മണ്ഡലം വരുന്നത്. എൻസിപി തന്നെ ചതിച്ചുവെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ദാപൂർ സീറ്റ് വിട്ടുനൽകില്ലെന്ന സംശയത്തെ തുടർന്നാണ് പാട്ടീൽ കോൺഗ്രസ് വിടുന്നത്.
നേരത്തെ അഹമ്മദ്നഗർ ലോക്സഭാ സീറ്റിനെ ചൊല്ലി എൻസിപിയുമായുണ്ടായ ഭിന്നതയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലും കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയിരുന്നു.

ഭീഷണി

ഭീഷണി

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻസിപിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. അതിനിടെ 25 കോൺഗ്രസ്- എൻസിപി എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി വെളിപ്പെടുത്തൽ നടത്തിയിരുന്നു. നേതാക്കൾ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇവർ പാർട്ടിയിലെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഗിരിഷി മഹാജനാണ് അവകാശപ്പെട്ടത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 42ഉം എൻസിപി 41ഉം സീറ്റുകൾ വീതമാണ് നേടിയത്.

English summary
Maharashtra Congress leaders Harshavardhan Patil may join BJP before assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X