കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75 സംസ്ഥാനങ്ങള്‍ വേണം; വിചിത്ര ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ്... അമേരിക്കയിലേക്ക് നോക്കൂ

Google Oneindia Malayalam News

മുംബൈ: 75 സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ്. മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ആശിഷ് ദേശ്മുഖ് ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. കാതൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ് ഇദ്ദേഹം. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖല പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്ന നേതാവ് കൂടിയാണ് ആശിഷ് ദേശ്മുഖ്. ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നും അങ്ങനെ ചെയ്താല്‍ മാത്രമേ വികസനം എല്ലാവരിലേക്കും എത്തുകയുള്ളൂവെന്നും ഓരോ പൗരന്മാര്‍ക്കും അവരുടെ ശബ്ദം ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ദേശ്മുഖ് അഭിപ്രായപ്പെടുന്നു.

p

28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഇന്ത്യയിലുണ്ട്. ഓരോ സംസ്ഥാനത്തും ശരാശരി 5 കോടിയോളം ജനങ്ങളുണ്ട്. ഇത് വളരെ കൂടുതലാണ്. വികസിത രാജ്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. അമേരിക്കയില്‍ 50 സംസ്ഥാനങ്ങലുണ്ട്. ഓരോ സംസ്ഥാനത്തും 65 ലക്ഷം ജനങ്ങളാണുള്ളത്. സ്വിറ്റ്‌സര്‍ലാന്റില്‍ 33 ലക്ഷം ജനങ്ങളാണുള്ളതെന്നും ആശിഷ് ദേശ്മുഖ് ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം. ഈ വേളയില്‍ 75 സംസ്ഥാനങ്ങള്‍ രൂപീകരിക്കണം. മഹാരാഷ്ട്രയോട് ചേര്‍ന്ന് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചാല്‍ അതിവേഗ പുരോഗതി പ്രകടമാകും. വിദര്‍ഭ പോലുള്ള മേഖലകള്‍ വികസന കാര്യത്തില്‍ വളരെ പിന്നിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം പ്രത്യേക സംസ്ഥാനങ്ങള്‍ രൂപീകരിക്കുകയാണെന്നും ആശിഷ് ദേശ്മുഖ് പറയുന്നു.

ദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപിദേശീയ പ്രക്ഷോഭം വരുന്നു; മോദിയെ ടാര്‍ഗറ്റ് ചെയ്ത് ത്വരിത നീക്കം, രഹസ്യമായി അറിഞ്ഞ് ബിജെപി

രാജ്യത്ത് അടുത്തിടെ രൂപീകരിച്ച ചെറിയ സംസ്ഥാനങ്ങള്‍ അതിവേഗം പുരോഗതി പ്രാപിച്ചത് എല്ലാവരും കണ്ടതാണ്. ആളോഹരി വരുമാനം ഇരട്ടിയായി വര്‍ധിച്ചു. ജലസേചനം, ആരോഗ്യ കേന്ദ്രം, വിദ്യാഭ്യാസം, ക്രമസമാധാനം, ഗതാഗത സൗകര്യങ്ങള്‍, ജീവിത നിലവാരം, വൈദ്യുതി, തൊഴില്‍ എന്നീ കാര്യങ്ങളിലെല്ലാം വളരെ മാറ്റങ്ങള്‍ ഈ സംസ്ഥാനങ്ങളിലുണ്ടായെന്നും ദേശ്മുഖ് പറഞ്ഞു. തന്റെ നിലപാടുകള്‍ വിശദീകരിച്ച് ദേശ്മുഖ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. വികസന കാര്യത്തില്‍ ജനസംഖ്യയുള്ള പത്ത് രാജ്യങ്ങളില്‍ താഴെ നിന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യ എന്നും മനസിലാക്കണം. ഇന്ത്യയുടെ വളര്‍ച്ചാ ഇന്‍ഡക്‌സ് വളരെ കുറവാണ്. ഇന്ത്യയ്ക്ക് ചെറിയ സംസ്ഥാനങ്ങളാണ് ആവശ്യമെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു. ജനങ്ങള്‍ കൂടുതല്‍ സംതൃപ്തരാകാന്‍ ചെറിയ സംസ്ഥാനങ്ങളാണ് വേണ്ടതെന്നും ആശിഷ് ദേശ്മുഖ് പറഞ്ഞു.

ചെറിയ സംസ്ഥാനങ്ങളെ ബിജെപി പ്രോല്‍സാഹിപ്പിക്കുമെന്ന് അറിയാം. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പുതിയ സംസ്ഥാനമായി വിദര്‍ഭയെ പ്രഖ്യാപിക്കണം. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും നാല് പേജുള്ള കത്തില്‍ ആശിഷ് ദേശ്മുഖ് ആവശ്യപ്പെടുന്നു.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Maharashtra Congress Leader Sent Letter to Narendra Modi Demands Forms 75 Small States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X