കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്... രാഷ്ട്രപതിയെ വരെ സമീപിച്ചേക്കും!!

Google Oneindia Malayalam News

മുംബൈ:മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചതിന് പിന്നാലെ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഭഗത് സിംഗ് കോഷിയാരി എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി സമീപിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസരിച്ചാണ് ഗവര്‍ണര്‍ പെരുമാറിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നേരത്തെ സുപ്രീം കോടതിയിലും ഇക്കാര്യം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

1

കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. രാഷ്ട്രപതിയും ഇത് തള്ളാനാണ് സാധ്യത. ഇതിനിടെ ദേവേന്ദ്ര ഫട്‌നാവിസ് ഗവര്‍റെ കണ്ട് രാജി സമര്‍പ്പിച്ചു. രാജ്ഭവനിലെത്തിയാണ് രാജി കൈമാറിയത്. അതേസമയം ഫട്‌നാവിസിന്റെ രാജി ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് പശ്ചിമ ബംഗാല്‍ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി പറഞ്ഞു. ചില ഗവര്‍ണര്‍മാര്‍ സമാന്തരമായി ഒരു ഭരണ സിരാകേന്ദ്രമായി മാറാനാണ് ശ്രമിക്കാറെന്നും ബിമന്‍ ബാനര്‍ജി പറഞ്ഞു.

ഇതിനിടെ മഹാരാഷ്ട്രയില്‍ പ്രോ ടേം സ്പീക്കറായി സീനിയര്‍ ബിജെപി നേതാവും ആറ് തവണ എംഎല്‍എയുമായ കാളിദാസ് കൊളാമ്പ്കറെ നിയമിച്ചു. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് അദ്ദേഹമായിരിക്കും. സ്പീക്കറെ നിയമസഭ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പ്രോ ടേം സ്പീക്കറെ തിരഞ്ഞെടുക്കാറുണ്ട്. അതിന് ശേഷം അദ്ദേഹം തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും.

അതേസമയം മഹാരാഷ്ട്ര ഗവര്‍ണര്‍ രാജിവെക്കണമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. അദ്ദേഹം ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന്റെ മേല്‍ക്കുപ്പായം അഴിച്ചുവേക്കണം. അദ്ദേഹം മഹാവികാസ് അഗാഡിയെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിക്കണം. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ രാഷ്ട്രപതിയുടെ നീക്കങ്ങളെയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണെന്നും മനീഷ് തിവാരി ആരോപിച്ചു.

ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്

English summary
congress likely to ask for governors resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X