• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ ഇടപെടല്‍... മഹാരാഷ്ട്രയില്‍ അടിമുടി മാറ്റം, പൃഥ്വിരാജ് ചവാന്‍ സ്പീക്കറാവും, ചെറിയ മീനല്ല!

മുംബൈ: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസിലും സര്‍ക്കാരിലും അടിമുടി മാറ്റം. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ രാഹുല്‍ വിഭാഗം പിടിമുറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാരില്‍ ചെറിയ കക്ഷിയാണെന്ന രാഹുലിന്റെ വാദം ഉദ്ധവിനെ അമ്പരിപ്പിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസ് ഉന്നയിച്ച പല വിഷയങ്ങളും ശരത് പവാര്‍ നേരിട്ട് ഇടപെട്ട് തന്നെ തടഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ പ്രഖ്യാപനവും ഇതിന് പിറകേ നിര്‍ദേശങ്ങളും വന്നതോടെ അദ്ദേഹത്തെ അനുസരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ശിവസേനയും എന്‍സിപിയും.

രാഹുലിന്റെ ഇടപെടല്‍

രാഹുലിന്റെ ഇടപെടല്‍

മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിന് പിന്തുണ മാത്രം നല്‍കുന്ന ചെറുകക്ഷിയാണ് സംസ്ഥാനത്ത് തങ്ങളെന്നും രാഹുല്‍ പറഞ്ഞിരുന്നു. പ്രധാന പദവികളൊന്നും അതില്‍ വഹിക്കുന്നില്ലെന്ന സൂചനയും രാഹുല്‍ നല്‍കിയിരുന്നു. ഈ നീക്കം ചാണക്യതന്ത്രത്തില്‍ അഗ്രഗണ്യനായ ശരത് പവാറിനെ ഞെട്ടുന്നതായിരുന്നു. തൊട്ടുപിന്നാലെ തന്നെ ആദിത്യ താക്കറെയും ഉദ്ധവ് താക്കറെയും രാഹുലിനെ വിളിച്ചു. തന്റെ ആവശ്യങ്ങള്‍ അറിയിച്ച രാഹുല്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

പവാര്‍ കുടുംബത്തിന്റെ ഇടപെടല്‍

പവാര്‍ കുടുംബത്തിന്റെ ഇടപെടല്‍

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തീര്‍ത്തും തഴയപ്പെട്ട അവസ്ഥയിലാണെന്ന് രാഹുല്‍ ഇവരോട് തുറന്ന് പറഞ്ഞു. പിന്നെ എന്തിനാണ് തങ്ങള്‍ കൂടി ഉത്തരവാദിത്തം വഹിക്കുന്നതെന്നും അദ്ദേഹത്തിന്റെ ചോദ്യത്തിലുണ്ടായിരുന്നു. എല്ലാ കാര്യവും ഉദ്ധവും ശരത് പവാറും അജിത് പവാറും ചേര്‍ന്നാണ് എടുക്കുന്നതെന്നും രാഹുല്‍ സൂചിപ്പിച്ചു. സര്‍ക്കാരിനെ നേരത്തെ നിയന്ത്രിച്ചിരുന്നത് അജിത് പവാറും ഇപ്പോഴത് ശരത് പവാറുമാണ്. കോണ്‍ഗ്രസിനെ പ്രമുഖ കക്ഷിയായി സഖ്യത്തില്‍ മാറ്റിയില്ലെങ്കില്‍ പിന്തുണ നേരിയ തോതില്‍ തന്നെ തുടരുമെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കിയിരുന്നു.

കോണ്‍ഗ്രസിനെ തഴഞ്ഞു

കോണ്‍ഗ്രസിനെ തഴഞ്ഞു

മന്ത്രിസഭാ രൂപീകരണത്തില്‍ അടക്കം കോണ്‍ഗ്രസിനെ തഴഞ്ഞതാണ് രാഹുല്‍ കളത്തില്‍ ഇറങ്ങാനുള്ള പ്രധാന കാരണം. റവന്യൂ വകുപ്പ് മാത്രമാണ് പ്രധാനമായും കോണ്‍ഗ്രസിന് ലഭിച്ചത്. ആഭ്യന്തരവും ധനകാര്യവും ഉപമുഖ്യമന്ത്രി പദവും അടക്കം ശിവസേനയും എന്‍സിപിയും പങ്കിട്ടെടുക്കുകയും ചെയ്തു. എംഎല്‍സി തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തന്നെയായിരുന്നു നഷ്ടം. ചവാന്‍ ഗ്രൂപ്പ് വന്‍ പരാതിയാണ് രാഹുലിന് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ രാഹുലിന്റെ മുന്നറിയിപ്പോടെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തേണ്ടത് സഖ്യത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്.

സര്‍ക്കാരില്‍ മാറ്റം

സര്‍ക്കാരില്‍ മാറ്റം

രാഹുലിന് വഴങ്ങി വന്‍ മാറ്റങ്ങളാണ് മഹാരാഷ്ട്രയില്‍ ഒരുങ്ങുന്നത്. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നിയമസഭാ സ്പീക്കറായി നിയമിക്കും. ചവാന്‍ ഗ്രൂപ്പിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നീക്കം. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നാനാ പടോളെ എത്തും. നിലവില്‍ ബാലാ സാഹേബ് തോററ്റാണ് അധ്യക്ഷന്‍. എന്നാല്‍ റവന്യൂ മന്ത്രിയായതോടെ തോററ്റ് തിരക്കിലാണ്. ചവാന്‍ തുടര്‍ച്ചയായി ബിജെപിയെ വിവിധ വിഷയങ്ങളില്‍ നേരിടുന്നുണ്ട്. രാഹുലുമായി വളരെ അടുത്ത ബന്ധമുള്ളതും അദ്ദേഹത്തിന് നേട്ടമായി.

എന്‍സിപി വഴങ്ങി

എന്‍സിപി വഴങ്ങി

പൃഥ്വിരാജ് ചവാന്‍ സര്‍ക്കാരിന്റെ ഭാഗമാവാന്‍ ആഗ്രഹിച്ചിരുന്ന നേതാവാണ്. എന്നാല്‍ കഴിഞ്ഞ തവണ എന്‍സിപിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ചവാന് സ്പീക്കര്‍ സ്ഥാനം ലഭിക്കാതെ പോയത്. പകരം നാനാ പടോളെ സ്പീക്കറാവുകയും ചെയ്തു. കോണ്‍ഗ്രസ് വന്‍ ലക്ഷ്യത്തോടെയാണ് ഓരോ നീക്കവും നടത്തുന്നത്. പടോളെ നേരത്തെ നിതിന്‍ ഗഡ്കരിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പക്ഷേ കരുത്തനായ ഒബിസി നേതാവാണ് അദ്ദേഹം. ഇതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഒബിസിയില്‍ കേന്ദ്രീകരിച്ചുള്ള വോട്ടുബാങ്കിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പടോളെ എത്തുന്നത് സംസ്ഥാന ഘടകത്തെ അതിശക്തമാക്കും.

കരുത്തനായ നേതാവ്

കരുത്തനായ നേതാവ്

പടോളെ വരുന്നതോടെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. മുന്‍ ബിജെപി നേതാവാണ് അദ്ദേഹം. ഭണ്ഡാര-ഗോണ്ടിയയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നുഅദ്ദേഹം. കാര്‍ഷിക പ്രശ്‌നങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചാണ് പടോളെ ജനകീയനായത്. ഫട്‌നാവിസ് ഏറ്റവും ഭയപ്പെടുന്ന നേതാവും പടോളെയാണ്. പടോളെ കഴിഞ്ഞ നാല് ദിവസമായി ദില്ലിയിലുണ്ട്. സോണിയയെയും രാഹുലിനെയും കണ്ടിട്ട് മാത്രമേ അദ്ദേഹം മടങ്ങൂ. തനിക്ക് സ്പീക്കറാവാന്‍ താല്‍പര്യമില്ലായിരുന്നു. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി താന്‍ അത് അംഗീകരിച്ചു. ഇപ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കിയാല്‍ ഏറ്റെടുക്കുമെന്നും പടോളെ പറഞ്ഞു.

ബിജെപിക്കെതിരെ പടയൊരുക്കം

ബിജെപിക്കെതിരെ പടയൊരുക്കം

മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഒന്നടങ്കം പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ഉദ്ധവിനുള്ള പിന്തുണ കൂടിയാണിത്. സ്പീക്ക് അപ്പ് ഇന്ത്യ ക്യാമ്പയിന്‍ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. അശോക് ചവാന്‍ ഈ ക്യാമ്പയിനില്‍ പങ്കെടുത്തത് ആശുപത്രിയില്‍ നിന്നാണ്. കോവിഡ് ബാധിതനായ അദ്ദേഹം ചികിത്സയിലാണ്. ചവാന്‍ മന്ത്രിപദം ആഗ്രഹിക്കുന്നുണ്ട്. അതേസമയം രാഹുല്‍ ക്യാമ്പ് സജീവമായതിന്റെ സൂചനയാണിത്. കൂടുതല്‍ പേര്‍ രാഹുല്‍ ഗ്രൂപ്പില്‍ സംസ്ഥാന സമിതിയില്‍ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. പടോളെ രാഹുലുമായി അടുപ്പം സ്ഥാപിച്ച് വരുന്ന നേതാവാണ്. ഇവര്‍ വേണ്ട വിധത്തില്‍ ഇടപെട്ടാല്‍ മാത്രമേ കോണ്‍ഗ്രസിന് സഖ്യത്തില്‍ വിലയുണ്ടാവൂ എന്ന് രാഹുല്‍ തെളിച്ച് പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി, 5 ആവശ്യങ്ങള്‍, മുന്നിള്ളത് 3 പേര്‍, ഓപ്ഷനുകള്‍ ഇങ്ങനെ, ബിജെപിയെ പൂട്ടും!!

English summary
maharashtra congress may get new state chief, speaker post also waiting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X