കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കണം; ആവശ്യവുമായി സോണിയക്ക് കത്ത്; നാളെ നിര്‍ണ്ണായക ചര്‍ച്ച

Google Oneindia Malayalam News

മുംബൈ: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ടാഴ്ച്ച തികഞ്ഞിട്ടും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയണ്. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടേയുള്ള പദവികള്‍ തുല്യമായി പങ്കുവെക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത്.

ഇരുപക്ഷത്ത് നിന്നും രൂക്ഷ വിമര്‍ശനങ്ങള്‍ തുടരുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും അവസാന നിമിഷം വരെ സഖ്യ മര്യാദകള്‍ പാലിക്കുമെന്നാണ് ശിവസേന കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ബിജെപി അധികാരത്തില്‍ വരുന്നതിന് തടയിടാന്‍ മറുപക്ഷത്ത് കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും നേതൃത്വത്തിലും നീക്കങ്ങള്‍ സജീവമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

പവാര്‍ ദില്ലിയിലേക്ക്

പവാര്‍ ദില്ലിയിലേക്ക്

മഹാരാഷ്ട്രയിലെ സഹാചര്യങ്ങള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ നാളെ ദില്ലിയിലേക്ക് പോകുന്നുണ്ട്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചര്‍ച്ച

ചര്‍ച്ച

ശരദ് പവാറും സോണിയയും തമ്മില്‍ ഇതിനോടകം തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അജിത് പവാര്‍ പറഞ്ഞു. ദില്ലിയില്‍ വെച്ച് അദ്ദേഹം സോണിയയെ കാണും. ബാക്കിയെല്ലാം അവര്‍ എന്ത് തീരുമാനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി-കോണ്‍ഗ്രസ്

എന്‍സിപി-കോണ്‍ഗ്രസ്

പ്രതിപക്ഷസ്ഥാനം ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുമുതല്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതിനപ്പുറത്തക്കേള്ള കാര്യങ്ങളുടെ ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുന്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ ഉപമുഖ്യമന്ത്രികൂടിയായിരുന്ന അജിത് പവാര്‍ പറഞ്ഞു.

ശിവസേന ബന്ധം

ശിവസേന ബന്ധം

നാളത്തെ പവാര്‍-സോണിയ കൂടിക്കാഴ്ച്ചയില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. ശിവസേനയെ പിന്തുണയ്ക്കുന്നതിനെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും. ശിവസേന ബന്ധത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ എന്‍സിപി-സേന സര്‍ക്കാര്‍ രൂപീകരണത്തിനായിരിക്കും ശ്രമം നടക്കുക. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കും.

മുന്നില്‍ എന്‍സിപി

മുന്നില്‍ എന്‍സിപി

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യമെങ്കിലും അതിനായി പരസ്യമായ നീക്കം നടത്തേണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അതിനാല്‍ നേരിട്ട് കളത്തിലിറങ്ങാതെ എന്‍സിപിയെ മുന്നില്‍ നിര്‍ത്തി കരുക്കള്‍ നീക്കാനാണ് മഹാരാഷ്ട്ര കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

ശിവസേന-എന്‍സിപി സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണച്ചാലും ഉയര്‍ന്ന് വരാവുന്ന വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് മുന്‍കൂട്ട് കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യ ശത്രുവായ ബിജെപിയെ പുറത്താക്കാന്‍ എന്‍സിപി മുന്‍കൈ എടുത്ത് രൂപീകരിക്കുന്ന സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവെന്ന വാദം നിരത്തിയാവും വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് നേരിടുക.

പൂര്‍ണ്ണമായി വിശ്വസിക്കാമോ

പൂര്‍ണ്ണമായി വിശ്വസിക്കാമോ

ശിവസേന ബന്ധത്തില്‍ കേന്ദ്ര നേതൃത്വത്തിനും തുടക്കത്തില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ശിവസേനയെ പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ലെന്നും ബിജെപിയോടുള്ള എതിര്‍പ്പില്‍ അവരുടെ ആത്മാര്‍ത്ഥ പരിശോധിക്കണമെന്നും സോണിയ ഗാന്ധി മഹാരാഷ്ട്രയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

സോണിയക്ക് കത്ത്

സോണിയക്ക് കത്ത്

ഇതിനിടയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് എംപിയായ ഹുസൈന്‍ ദല്‍വായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റണമെന്നാണ് ദല്‍വായിയുടെ ആവശ്യം.

ഏക എംപി

ഏക എംപി

കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക പാര്‍ലമെന്‍റ് അംഗമാണ് ന്യൂനപക്ഷ വിഭാഗം നേതാവ് കൂടിയായ ഹുസൈന്‍ ദല്‍വായി. ശിവസേനയുമായി ബന്ധം സ്ഥാപിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ ഇടയുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ നിലനില്‍ക്കെയാണ് സേനയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹുസൈന്‍ ദല്‍വായി സോണിയക്ക് കത്തയച്ചത്.

സമവായത്തില്‍ ബിജെപി

സമവായത്തില്‍ ബിജെപി

അതേസമയം, പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് എന്‍ഡിഎയിലെ ചെറുകക്ഷികള്‍ ഇന്നലെ ഗവര്‍ണറെ കണ്ടിട്ടുണ്ട്. രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യത സൂചിപ്പിച്ച മന്ത്രി സുധീര്‍ മുന്‍ഗതിവാര്‍ ഒഴികേയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഇന്നലെ പ്രതികരണങ്ങളില്‍ നിന്ന് വിട്ടു നിന്നു.

വിമര്‍ശനം

വിമര്‍ശനം

കേന്ദ്രത്തില്‍ നിന്ന് തീരുമാനം വരട്ടെയെന്നാണ് സംസ്ഥാന ബിജെപി നേതാക്കളുടെ തീരുമാനം. എന്നാല്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് തന്‍റെ പതിവ് ആക്രമണം ഇന്നലേയും തുടര്‍ന്നു. രാഷ്ട്രപതി ഭരണത്തെക്കുറിച്ചാണ് ഒരു മന്ത്രി സംസാരിക്കുന്നതെന്നും രാഷ്ട്രപതി ബിജെപിയുടെ കീശയിലാണോയെന്നും അദ്ദേഹം ചോദിച്ചു.

മറുപടി

മറുപടി

ഇതിന് മറുപടിയായി, സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെങ്കിലുള്ള ഭരണഘടനാപരമായ സാധ്യത മാത്രമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും ബിജെപിയും ശിവസേനയും ചേര്‍ന്ന് അധികാരത്തിലെത്തുമെന്ന് തന്നെയാണ് തന്‍റെ വിശ്വാസമെന്നും സുധീര്‍ മുന്‍ഗന്‍തിവാര്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്; ബിജെപിയെ പിന്തുണയ്ക്കാമെന്ന് കുമാരസ്വാമി; ഉപതിരഞ്ഞെടുപ്പിന് പിന്നാലകര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്; ബിജെപിയെ പിന്തുണയ്ക്കാമെന്ന് കുമാരസ്വാമി; ഉപതിരഞ്ഞെടുപ്പിന് പിന്നാല

 അലൻ വാവേ.. പെട്ടെന്ന് തിരിച്ച് വായോ; യുഎപിഎ അറസ്സില്‍ വികാരഭരിതയായി സജിത മഠത്തില്‍ അലൻ വാവേ.. പെട്ടെന്ന് തിരിച്ച് വായോ; യുഎപിഎ അറസ്സില്‍ വികാരഭരിതയായി സജിത മഠത്തില്‍

English summary
Maharashtra; Congress, NCP should be open to forming govt with Shiv Sena: husain-dalwai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X