കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധി... പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിട്ടേക്കും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് മുമ്പില്‍ വലിയ പ്രതിസന്ധി. പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സംസ്ഥാന നേതൃത്വം അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. അദ്ദേഹം പാര്‍ട്ടി വിട്ടാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ രണ്ട് പ്രതിസന്ധികള്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കേണ്ടി വരും.

രാഹുല്‍ ഗാന്ധി ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി നേതാക്കള്‍ ഇപ്പോള്‍ തന്നെ ബിജെപിയിലേക്ക് പോകുന്നുണ്ട്. അശോക് ചവാന് കാര്യങ്ങള്‍ നിയന്ത്രിക്കാനാവുന്നില്ലെന്നും പരാതിയുണ്ട്. പുതിയ സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇതുവരെ മിടുക്ക് കാണിച്ചിട്ടില്ല.

പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവും കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ മകന് സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് നേരത്തെ തന്നെ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു പാട്ടീല്‍. അടുത്ത ദിവസം നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ വെച്ച് അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

കോണ്‍ഗ്രസിന് ഭയം

കോണ്‍ഗ്രസിന് ഭയം

പാട്ടീല്‍ പാര്‍ട്ടി വിട്ടാല്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി സംസ്ഥാനത്തുണ്ടാകും. ഒന്നാമത് മികച്ചൊരു നേതാവില്ലാത്ത അവസ്ഥ ഇതിലൂടെ ഉണ്ടാവും. രണ്ടാമത്തെ കാര്യം പാട്ടീല്‍ വോട്ടുകള്‍ മുഴുവന്‍ ബിജെപിക്ക് ലഭിക്കും. ഇത് ഭയന്ന് പാട്ടീലിനെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. അതേസമയം മകന്‍ പാര്‍ട്ടി വിട്ടതിനെ തകുറിച്ച് ഒന്നും പറയാനില്ലെന്നും, അവന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

യോഗങ്ങള്‍ക്ക് എത്തിയില്ല

യോഗങ്ങള്‍ക്ക് എത്തിയില്ല

മകന്‍ പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് വലിയ ക്ഷീണമാണ് പാട്ടീലിന് ഉണ്ടായത്. അദ്ദേഹം നിലവില്‍ പാര്‍ട്ടി യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ല. മകനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം സഹായിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അഹമ്മദ്‌നഗര്‍ മണ്ഡലത്തില്‍ എന്‍സിപിയാണ് മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍സിപി പാട്ടീലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

നടപടി വേണം

നടപടി വേണം

പാട്ടീലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. പാട്ടീലിനെ പുറത്താക്കിയാല്‍ മഹാരാഷ്ട്ര നിയമസഭയില്‍ കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം നഷ്ടമാകും. എന്‍സിപിയുമായി കോണ്‍ഗ്രസിനുള്ള വ്യത്യാസം വെറും ഒരു സീറ്റാണ്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് പഴയ തുറുപ്പുച്ചീട്ട്.... ഉമാ ഭാരതിയെ കളത്തിലിറക്കുന്നു!!മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് പഴയ തുറുപ്പുച്ചീട്ട്.... ഉമാ ഭാരതിയെ കളത്തിലിറക്കുന്നു!!

English summary
maharashtra congress opposition leader may join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X