കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഉദ്ധവിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്, മുസ്ലീങ്ങളെ വേദനിപ്പിക്കുന്നു, രണ്ടാം പ്രശ്‌നം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ വീണ്ടും വിള്ളല്‍. എന്‍സിപിയും ശിവസേനയും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി മാറണമെന്നാണ് ആവശ്യം. അതേസമയം ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ബക്രീദ് വളരെ ലളിതമായി ആഘോഷിക്കണമെന്നും പ്രതീകാത്മകമായി ആഘോഷിക്കുന്നതാണ് നല്ലതെന്നും ഉദ്ധവ് താക്കറെ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍ ഉദ്ധവിന് കത്തയച്ചിരിക്കുകയാണ്. ബക്രീദ് മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കണമെന്നാണ് ആവശ്യം. മന്ത്രിമാരുടെ യോഗം ഉദ്ധവ് അടിയന്തരമായി ചേരണമെന്നും നസീം ഖാന്‍ പറഞ്ഞു.

1

രണ്ട് തരത്തിലുള്ള എതിര്‍പ്പുകളാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഖുര്‍ബാനി പ്രതീകാത്മകമായി ചെയ്യാനാവില്ലെന്ന് നസീം ഖാന്‍ പറഞ്ഞു. കാരണം അത് ഒരിക്കലും സാധ്യമല്ല. ആടുകളെ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് പ്രായോഗികമല്ല. ആടുകളെ പ്രതീകാത്മകമായി ബലി കൊടുക്കുന്നത് ഇസ്ലാമില്‍ എവിടെയും പറയുന്നില്ല. ആടുകളെ വാങ്ങുന്നത് അതിന്റെ വലിപ്പവും ആരോഗ്യ സ്ഥിതിയും പരിശോധിച്ച ശേഷമാണ്. ഇതൊരിക്കലും ഓണ്‍ലൈന്‍ വഴി സാധ്യമല്ല. മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ പുതിയതായി കൊണ്ടുവരേണ്ടതുണ്ടെന്നും നസീം ഖാന്‍ പറഞ്ഞു.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

ഉദ്ധവ് സര്‍ക്കാരിന്റെ നീക്കം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് നസീം ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ അമിന്‍ പട്ടേലും പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡലങ്ങളില്‍ നിസ്‌കാരം വീടുകളില്‍ നടത്താനും ബലി മൃഗങ്ങളെ ഓണ്‍ലൈന്‍ വഴി വാങ്ങാനുമായിരുന്നു നിര്‍ദേശിച്ചത്. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും ഉദ്ധവ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. താല്‍ക്കാലികമായി മൃഗങ്ങളെ വാങ്ങാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണം. എന്താണ് പ്രതീകാത്മകമായ മൃഗബലി എന്നും വ്യക്തമാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഞങ്ങളുടെ ആഘോഷങ്ങള്‍ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ട. എന്തിനാണ് ആരാധനാലയങ്ങള്‍ മാത്രം പൂട്ടിയിട്ടിരിക്കുന്നതെന്നും മജ്‌ലിസ് പാര്‍ട്ടി എംപി ഇംതിയാസ് ജലീല്‍ ചോദിച്ചു. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ സഖ്യത്തെ കുറിച്ച് എതിര്‍പ്പുകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉദ്ധവ് കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാനും ബാലാസാഹേബ് തോററ്റുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. കോരണ്‍ഗ്രസിന്റെ വകുപ്പുകളില്‍ പോലും അനുവാദം കൂടാതെ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നുവെന്നാണ് വിമര്‍ശനം.

English summary
maharashtra: congress questions uddhav government's bakri eid guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X