കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: എന്‍സിപി കാണിച്ചത് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയെന്ന് കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Maharashtra; KC Venugopal's reaction on govt formation | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി ചേര്‍ന്ന് ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളില്‍ അമ്പരന്ന് കോണ്‍ഗ്രസ്. എന്‍സിപി നടത്തിയത് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണെന്നാണ് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനായിരുന്നു മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വലിയ വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറായതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തി എൻസിപി, വൻ ചതി! എല്ലാം ശരദ് പവാർ- മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം?കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തി എൻസിപി, വൻ ചതി! എല്ലാം ശരദ് പവാർ- മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം?

ശരദ് പവാര്‍ പവാര്‍ പ്രധാനമന്ത്രിയെ കണ്ടത് ഞങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു. എങ്കിലും ശിവസനേയുമായി സഖ്യം രൂപീകരിക്കുന്നതില്‍ അവര്‍ തന്നെയായിരുന്നു മുന്‍കൈ എടുത്തിരുന്നത്. അതിനാല്‍ ഇങ്ങനെ ഒരു നീക്കം എന്‍സിപിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ഇതെന്ന് സംശയിക്കുന്നതായും കെസി വേണുഗോപാല്‍ പറഞ്ഞു.

congress

ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെന്ന വാര്‍ത്ത വ്യാജമാണെന്നാണ് ആദ്യം കരുതിയതെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തത്.

സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കക്ഷികള്‍ക്കിടയില്‍ ധാരണയിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന് ശരത്പവാറാണ് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏവരേയും അമ്പരിപ്പിച്ച രാഷ്ട്രീയ നീക്കത്തിലൂടെ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും രാവിലെ രാജ് ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കം: ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രിമഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കം: ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

English summary
Maharashtra; kc venugopal's reaction on govt formation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X