കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുള്ളറ്റ് ട്രെയിനിന്‍റെ വിഹിതം കര്‍ഷകര്‍ക്ക്: ഞെട്ടിക്കുന്ന പ്രഖ്യാപനത്തിനായി സഖ്യസര്‍ക്കാര്‍

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമ ചിത്രം തെളിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപാധികളോടെ ശിവസേനയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തിരുമാനം. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ബിജെപിയെ പുറത്ത് നിര്‍ത്താനുള്ള അവസരം പാര്‍ട്ടി വിനിയോഗിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയത്. ഇതോടെ വെള്ളിയാഴ്ച സഖ്യസര്‍ക്കാര്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നല്‍കിയത്.

അധികാരത്തിലേറുന്നതിന് പിന്നാലെ വന്‍ പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ്-സേന-എന്‍സിപി സര്‍ക്കാര്‍ നടത്താനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷക പ്രശ്നങ്ങള്‍ക്കാണ് പ്രഥമ പരിഗണന. വിശദാംശങ്ങളിലേക്ക്

 സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ മൂന്ന് പാര്‍ട്ടികളും തമ്മില്‍ പുരോഗമിക്കുകയാണ്. പൊതുമിനിമം പരിപാടി, വകുപ്പ് വിഭജനം എന്നിവ സംബന്ധിച്ചുള്ള കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തത വന്നാല്‍ അന്തിമ ചിത്രം തെളിയും. കോണ്‍ഗ്രസ് ഇന്ന് വീണ്ടും എന്‍സിപിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും.

 പ്രതിസന്ധി അയഞ്ഞു

പ്രതിസന്ധി അയഞ്ഞു

കഴിഞ്ഞ ദിവസം നടന്ന മോദി-പവാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് വേഗം കൂടിയത്. സോണിയ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്‍റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. ഇതോടെ മൂന്നാഴ്ച നീണ്ടു നിന്ന് പ്രതിസന്ധിയ്ക്കാണ് അയവ് വന്നിരിക്കുന്നത്.

 ഉപാധികളോടെ

ഉപാധികളോടെ

തീവ്ര ഹിന്ദുത്വ നിലപാട് ഉപേക്ഷിക്കുക, വിവാദ വിഷയങ്ങളില്‍ യുപിഎയുടെ പൊതുനിലപാടിനൊപ്പം നില്‍ക്കുക എന്നീ ഉപാധികളാണ് കോണ്‍ഗ്രസ് ശിവസേനയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ശിവസേന അനുകൂല തിരുമാനമെടുത്താല്‍ തുടര്‍ ചര്‍ച്ചകളിലേക്ക് കടക്കും.

 പങ്കിടാന്‍ തിരുമാനം

പങ്കിടാന്‍ തിരുമാനം

അതേസമയം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചും ധാരണയായിട്ടുണ്ട്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ് നിലവില്‍ തിരുമാനമായിരിക്കുന്നത്. ശിവസേനയ്ക്കാകും ആദ്യ ടേം ലഭിക്കുക. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നാണ് ശിവസേന നേതാക്കള്‍ നല്‍കുന്ന സൂചന.അധ്യക്ഷന്‍ ശരദ് പവാറോ അല്ലേങ്കില്‍ മകള്‍ സുപ്രിയ സുലേയോ ആയിരിക്കും എന്‍സിപിയില്‍ നിന്നുള്ള മുഖ്യമന്ത്രിയെന്ന സൂചനയും ഉണ്ട്.

വന്‍ പ്രഖ്യാപനങ്ങള്‍

വന്‍ പ്രഖ്യാപനങ്ങള്‍

അതേസമയം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സഖ്യം അധികാരത്തിലേറിയാല്‍ വന്‍ പ്രഖ്യാപനങ്ങളാണ് നടത്താനിരിക്കുന്നതെന്നാണ് സൂചന.
മുംബൈ-അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് ആവശ്യമായ സംസ്ഥാന വിഹിതം കര്‍ഷകര്‍ക്ക് നല്‍കും എന്നതാണ് ആദ്യ പ്രഖ്യാപനമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

 ജപ്പാന്‍ സഹായത്തോടെ

ജപ്പാന്‍ സഹായത്തോടെ

25 ശതമാനം തുകയാകും കര്‍ഷകര്‍ക്ക് വേണ്ടി മാറ്റി വെയ്ക്കുക. 1.08 ലക്ഷം കോടിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചിലവ്. മുംബൈയേയും അഹമ്മദാബാദിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 508 കിലോമീറ്റർ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് ആകെ ചെലവില്‍ 88,000 കോടി രൂപ ജപ്പാന്‍ സഹായമാണ്.

പദ്ധതിക്കെതിരെ

പദ്ധതിക്കെതിരെ

നേരത്തേ ശിവസേനയും കോണ്‍ഗ്രസും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. മൂന്ന് കക്ഷികളും ചേര്‍ന്ന് തയ്യാറാക്കിയ പൊതുമിനിമം പരിപാടികളില്‍ പ്രഥമ പരിഗണിഗന കര്‍ഷകര്‍ക്കാണ്. കര്‍ഷരുടെ വായ്പ എഴുതി തള്ളാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

 കൃഷി നാശം

കൃഷി നാശം

കാലം തെറ്റിയ മഴയിലും വെള്ളപ്പൊക്കത്തിലും ഇത്തവണ മഹാരാഷ്ട്രയില്‍ കനത്ത കൃഷി നാശമുണ്ടായിരുന്നു. പരുത്തി, സൊയാബീന്‍ കര്‍ഷകര്‍ക്കാണ് തിരിച്ചടി നേരിട്ടത്. വിള നശിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ 10,000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

 ശിവസേനയും എന്‍സിപിയും

ശിവസേനയും എന്‍സിപിയും

എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് കാണിച്ച് നേരത്തേ എന്സിപിയും ശിവസേനയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. 25,000 കോടിയുടെ ധനസഹായം പ്രഖ്യാപിക്കണമെന്നായിരുന്നു എന്‍സിപി ആവശ്യപ്പെട്ടത്.

 പ്രധാനമന്ത്രിയെ കണ്ടു

പ്രധാനമന്ത്രിയെ കണ്ടു

കര്‍ഷക പ്രശ്നനങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് പേജുളള മെമ്മൊറാണ്ടമാണ് പ്രധാനമന്ത്രിക്ക് ശരദ് പവാര്‍ കൈമാറിയത്.

 കര്‍ഷകര്‍ ജീവനൊടുക്കി

കര്‍ഷകര്‍ ജീവനൊടുക്കി

നെല്ല്, റാഗി, തക്കാളി, സവാള തുടങ്ങിയവ വിളവെടുപ്പ് ഘട്ടത്തിലാണെന്നും കാലം തെറ്റിയ മഴ വിളകളേയും കര്‍ഷകരേയും ബാധിച്ചെന്നും പവാര്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ നാസിക് മേഖലയില്‍ 44 കര്‍ഷകര്‍ ജീവനൊടുക്കിയെന്നും കൂടിക്കാഴ്ചയില്‍ പവാര്‍ അറിയിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ബിജെപി പുറത്ത്? ' മഹാ വികാസ ആഗധി' അധികാരത്തിലേക്ക്?പ്രഖ്യാപനം നാളെ

ആദ്യ മുഖ്യമന്ത്രി ശരദ് പവാറോ സുപ്രിയ സുലയോ? പങ്കിടാന്‍ ശിവസേന, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദം

വിമതരെ വീഴ്ത്തുമെന്ന് സിദ്ധരമായ്യ; മൈസൂരില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ 'DVK' തന്ത്രവുമായി ബിജെപി

English summary
Maharashtra congress-sena-ncp alliance to give state's bullet train share cost to farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X