കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം തീരുമാനം മാറ്റി; കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി നേതാക്കള്‍ ഇന്ന് ഗവര്‍ണ്ണറെ കാണില്ല

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്,എന്‍സിപി,ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച്ച നടത്തില്ല. മൂന്ന് പാര്‍ട്ടിയുടേയും നേതാക്കള്‍ വൈകീട്ട് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തീരുമാനത്തില്‍ നിന്ന് നേതാക്കള്‍ പിന്‍വാങ്ങുകയായിരുന്നു.

മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് സഹായം തേടിയാണ് ഗവര്‍ണ്ണര്‍ ഭഗത് സിങ് കോഷിയാരിയെ സന്ദര്‍ശിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതോടെ വൈകിട്ടത്തെ കൂടിക്കാഴ്ച്ചയ്ക്ക് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെ ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച്ച മൂന്ന് പാര്‍ട്ടികളും മാറ്റിവെക്കുകയായിരുന്നു.

 sena

എന്‍സിപി നേതാവ് ശരദ് പവാര്‍ നാളെ ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ കരടും സര്‍ക്കാര്‍ രൂപീകരണവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാവും. ശിവസേനയുമായി സഖ്യം ചേരുന്നതിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വം ഇതുവരെ അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

കര്‍ണാടക: ആര്‍ ശങ്കറിനും ബിജെപി സീറ്റ് നല്‍കിയില്ല; പ്രതിഷേധവുമായി മുന്‍ മന്ത്രിയുടെ അണികള്‍കര്‍ണാടക: ആര്‍ ശങ്കറിനും ബിജെപി സീറ്റ് നല്‍കിയില്ല; പ്രതിഷേധവുമായി മുന്‍ മന്ത്രിയുടെ അണികള്‍

മഹാരാഷ്ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്‍റെ ആവശ്യകത നാളത്തെ കൂടിക്കാഴ്ച്ചയില്‍ സോണിയ ഗാന്ധിക്ക് മുന്നില്‍ പവാര്‍ നിരത്തും. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയവും പാര്‍ലമെന്‍റിലെ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ദില്ലിയില്‍ ചേരുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് അന്തിമ തീരുമാനം വന്നതിന് ശേഷം ഗവര്‍ണ്ണറെ കണ്ടാല്‍ മതിയെന്ന നിലപാടിലാണ് ഇന്നത്തെ കൂടിക്കാഴ്ച്ച മാറ്റിയതെന്ന സൂചനയുണ്ട്.

പുറത്ത് വന്ന വാർത്തകൾ പലതും ഭാവന മാത്രം, ആശയവ്യക്തത വരുത്തിയ ശേഷം വിധി നടപ്പിലാക്കുമെന്ന് കോടിയേരിപുറത്ത് വന്ന വാർത്തകൾ പലതും ഭാവന മാത്രം, ആശയവ്യക്തത വരുത്തിയ ശേഷം വിധി നടപ്പിലാക്കുമെന്ന് കോടിയേരി

English summary
Maharashtra: congress shivasena leaders not meeting governor today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X