കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കർ പദവി കോൺഗ്രസിന്: എൻസിപിക്കും കോൺഗ്രസിനും 13 മന്ത്രി സ്ഥാനങ്ങൾ വീതം, ശിവസേനക്ക് 16?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കിടെ നിയമസഭാ സ്പീക്കർ സ്ഥാനം കോൺഗ്രസിന്. മഹാ വികാസ് അഗാഡി മഹാരാഷ്ട്രയിൽ മൂന്ന് പാർട്ടികൾക്കുമുള്ള മന്ത്രി സ്ഥാനങ്ങളും ഇതിനകം തന്നെ നിർണയിച്ച് കഴിഞ്ഞിട്ടുണ്ട്. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ 15 മന്ത്രി സ്ഥാനങ്ങളും എൻസിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം 13 മന്ത്രി സ്ഥാനങ്ങളുമാണ് ലഭിക്കുക. കോൺഗ്രസിനാവട്ടെ 13 മന്ത്രി സ്ഥാനങ്ങൾക്കൊപ്പം നിയമസഭാ സ്പീക്കർ പദവി കൂടി ലഭിക്കും. ഇതിൽ ഒമ്പത് ക്യാബിനറ്റ് പദവികളും മൂന്ന് മന്ത്രിസ്ഥാനവുമാണ് കോൺഗ്രസിനുണ്ടാവുക.

ഇനി എൻസിപിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ കാലം! വീണത് അജിത് പവാർ എന്ന വന്മരംഇനി എൻസിപിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ കാലം! വീണത് അജിത് പവാർ എന്ന വന്മരം

വിജയ് നംദെവാരോ, വർഷ ഗെയ്ക്ക് വാദ്, അമീൻ പട്ടേൽ, അശോക് ചവാൻ, അമിത് ദേശ്മുഖ്, ബണ്ടി പട്ടേൽ, വിശ്വജിത് കഡം, കെസി പദ് വി എന്നിവരെയാണ് ക്യാബിനറ്റ് പദവികളിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളത്. ബുധനാഴ്ചയാണ് അധികാര വിഭജനം സംബന്ധിച്ച് ത്രികക്ഷികൾക്കിടയിൽ അന്തിമധാരണയായത്. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ 16 മന്ത്രി പദവികളും എൻസിപിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെ 14 പദവികളുമാണ് ലഭിക്കുക.

ncpcongressshivsena-1

നിലവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ 162 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ഹിതേന്ദ്ര ഠാക്കൂറിന്റെ എന്നാൽ ബഹുജൻ വികാസ് അഘാഡിയുടെ മൂന്ന് എൽഎൽഎമാർ മഹാരാഷ്ട്ര വികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഇതോടെ ശിവസേന- കോൺഗ്രസ്- എൻസിപി എന്നീ പാർട്ടികൾക്ക് 169 എംഎൽഎമാരുടെ പിന്തുണയുണ്ട്. പിന്തുണയറിയിച്ച് ഠാക്കൂർ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടെന്നാണ് എൻസിപി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

English summary
Maharashtra: Congress to have Assembly Speaker and 13 ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X