കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്, ചലഞ്ചുമായി സിബല്‍, ഗവര്‍ണറെ ആവശ്യമില്ല, അടവുമായി ബിജെപി!!

Google Oneindia Malayalam News

മുംബൈ: ഉദ്ധവ് താക്കറെയുടെ ഡെഡ്‌ലൈന്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ തിരക്കിട്ട നീക്കം. കോണ്‍ഗ്രസ് സര്‍ക്കാരിന് വേണ്ടി മുന്‍കൈ എടുത്തിരിക്കുകയാണ്. ദില്ലി നേതൃത്വുവുമായി ഇക്കാര്യം ചര്‍ച്ച നടത്തി കഴിഞ്ഞു. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് പൂട്ടിടുകയാണ് ലക്ഷ്യം. പക്ഷേ ബിജെപിയെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ മഹാവികാസ് അഗാഡി സഖ്യം കടുത്ത ആശയക്കുഴപ്പത്തിലാണ്. ബിജെപിക്ക് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സുപ്രീം കോടതിയെ സമീപിച്ചാല്‍ കേസ് വൈകിപ്പിക്കാനും ഉദ്ധവിന് കൂടുതല്‍ സമ്മര്‍ദം നല്‍കാനും സാധിക്കും. ഈ വഴി തന്നെയാണ് ബിജെപിയുടെ പോക്ക്.

കോണ്‍ഗ്രസിന്റെ അടവ്

കോണ്‍ഗ്രസിന്റെ അടവ്

കോണ്‍ഗ്രസ് കളത്തിലിറങ്ങാനുള്ള പ്രധാന കാരണം മഹാവികാസ് അഗാഡിയുടെ നിര്‍ദേശമാണ്. ഗവര്‍ണറുടെ പൂട്ടാന്‍ പല തരത്തിലുള്ള തന്ത്രം വേണമെന്നാണ് നിര്‍ദേശം. ഒന്നിന് പിറകെ ഒന്നൊന്നായി ഗവര്‍ണര്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി മുംബൈ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണഘടനാപരമായും നിയമപരമായും രാഷ്ട്രീയമായും തന്ത്രങ്ങളൊരുക്കി ഇതിനെ പൂട്ടാനാണ് ഒരുങ്ങുന്നത്.

സിബല്‍ കളത്തില്‍

സിബല്‍ കളത്തില്‍

കോണ്‍ഗ്രസ് ആദ്യം കേന്ദ്ര നേതൃത്വത്തെയാണ് സഹായത്തിനായി സമീപിച്ചത്. കബില്‍ സിബല്‍ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്തുണ്ട്. സിബലാണ് ഉദ്ധവിനെ രക്ഷിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രിസഭ ഉദ്ധവിന് വേണ്ടി പ്രമേയം പാസാക്കിയത് ഇതിന്റെ തുടക്കമാണ്. ഗവര്‍ണറോട് വീണ്ടും ശുപാര്‍ശ അംഗീകരിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് ആദ്യ ശ്രമമാണ്. നിയമപരമായി മന്ത്രിസഭയ്ക്കുള്ള അധികാരമാണ് ഇവര്‍ ഗവര്‍ണറെ അറിയിച്ചത്. നിര്‍ബന്ധമായും ഇത്തരമൊരു ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കേണ്ടതുണ്ട്. ഈ നിയമത്തെ കുറിച്ച് സിബലാണ് ഉപദേശം നല്‍കിയത്.

മേയറുടെ വീട്ടില്‍.....

മേയറുടെ വീട്ടില്‍.....

മുംബൈ മേയറുടെ വീട്ടില്‍ വെച്ച് നിര്‍ണായകമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളും അണിനിരന്നിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ നേതാക്കളുടെ പരിമിതിയുണ്ടായിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോള്‍ തന്നെ സിബലിനെ വിളിക്കുകയായിരുന്നു.

ഗവര്‍ണറെ പൂട്ടും

ഗവര്‍ണറെ പൂട്ടും

നിയമത്തിനുള്ളില്‍ നിന്നാണ് മന്ത്രിസഭ ഉദ്ധവിനെ നാമനിര്‍ദേശം ചെയ്തത്. ഇത് ഭരണഘടനാപരമായ ആവശ്യമാണ്. ഗവര്‍ണര്‍ ഇത് അംഗീകരിക്കേണ്ടി വരും. സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടിയും സഖ്യത്തിന് വേണ്ടിയും സിബല്‍ തന്നെ വാദിക്കാന്‍ ഇറങ്ങും. അതേസമയം സംസ്ഥാനത്തിന് ഭരണമാറ്റം സംഭവിച്ചാല്‍ ഭീമമായ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന പ്രചാരണം കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

ബിജെപി പറയുന്നു

ബിജെപി പറയുന്നു

ബിജെപി ഇതൊക്കെ മുന്‍കൂട്ടി കണ്ടതാണ്. ഒരു സീറ്റില്‍ കാലാവധി തീരാന്‍ ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് നാമനിര്‍ദേശം ചെയ്യേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ലെന്ന് ബിജെപി പറയുന്നു. ദേവേന്ദ്ര ഫട്‌നാവിസ് അടക്കമുള്ളവര്‍ക്ക് ഇതേ നിലപാടാണ് ഉള്ളത്. ഇത് അറിയിക്കാന്‍ കൂടിയാണ് കഴിഞ്ഞ ദിവസം ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി സംഘം ഭഗത് സിംഗ് കോഷിയാരിയെ കണ്ടത്. ഇതോടെ മുംബൈ ഹൈക്കോടതിയില്‍ നാമനിര്‍ദേശം തള്ളിയെന്ന് അറിയിക്കാനും, അതിന് മുമ്പ് നിയമോപദേശം തേടാനുമാണ് കോഷിയാരി ഒരുങ്ങുന്നത്.

ഗവര്‍ണര്‍ക്ക് അധികാരമില്ല

ഗവര്‍ണര്‍ക്ക് അധികാരമില്ല

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുകളില്‍ നിന്ന് കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് തീരുമാനിക്കാനുള്ള അധികാരം നിയമം ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. ഇക്കാര്യം കപില്‍ സിബലും അംഗീകരിക്കുന്നു. ബിജെപിക്ക് ഗവര്‍ണറെ ഉപദേശിക്കാനും സാധിക്കില്ല. ബിജെപി ഈ വിഷയത്തില്‍ രണ്ട് തട്ടിലാണെന്ന് കോണ്‍ഗ്രസ് പറയുന്നു. നേരത്തെ തന്നെ സത്യപ്രതിജ്ഞാ വിഷയത്തില്‍ ദേവേന്ദ്ര ഫട്‌നാവിസിനെതിരെ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ വെറും ആരോപണങ്ങളാണെന്ന് ബിജെപി പറയുന്നു.

ബിജെപി കോടതിയിലേക്ക്

ബിജെപി കോടതിയിലേക്ക്

ഗവര്‍ണറും ബിജെപിയും കോടതിയെ സമീപിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങളുടെ കിടപ്പ് കഠിനമാണ്. അജിത് പവാര്‍, ഛഗന്‍ ബുജ്ബല്‍, ജയന്ത് പാട്ടീല്‍, ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ്, അനില്‍ പരബ്, ബാലാസാഹേബ് തോററ്റ് എന്നിവര്‍ ഇതിനിടെ ഗവര്‍ണറെ വീണ്ടും കണ്ട് ശുപാര്‍ശ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ നിയമോപദേശം തേടണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ബിജെപി സര്‍ക്കാര്‍ വീഴുമെന്ന ഉറപ്പിലാണ്. എന്‍സിപിയിലും കോണ്‍ഗ്രസിലും മുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യങ്ങളും ശക്തമാണ്. അജിത് പവാര്‍ കൂടുതല്‍ ശക്തനാവുമെന്നാണ് റിപ്പോര്‍ട്ട്. ഇത് തടയാന്‍ കൂടിയാണ് ബിജെപി കോടതിയെ സമീപിക്കുന്നത്.

English summary
congress will help uddhav but bjp challenges again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X