രാഹുല്‍ മാജിക്ക് മഹാരാഷ്ട്രയിലും ആവര്‍ത്തിക്കും..... 288 മണ്ഡലങ്ങളിലെ നീക്കങ്ങള്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധ തരംഗം ശക്തമായിട്ടും ദേവേന്ദ്ര ഫട്നാവിസിനെ വീഴ്ത്താനാവാത്തത്തില് നിരാശയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നേടിയ അപ്രതീക്ഷിത വിജയം പുതിയ നീക്കത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രയോഗിച്ച അതേ തന്ത്രങ്ങളാണ് ഇവിടെയും കോണ്‍ഗ്രസ് പുറത്തെടുക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടനാ പ്രവര്‍ത്തനവും കോണ്‍ഗ്രസ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
കര്‍ഷകര്‍ അടക്കമുള്ള വിഭാഗങ്ങള്‍ സര്‍ക്കാരിനെതിരെ വന്‍ രോഷത്തിലാണ്. ഇതടക്കം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിജയത്തിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായകമായ ശക്തി ആപ്പിന്റെ സഹായമാണ് ഏറ്റവുമൊടുവില്‍ നേതാക്കള്‍ തേടിയിരിക്കുന്നത്. ഛത്തീസ്ഗഡിലെ വിജയമാണ് ഈ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച്
മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളില്‍ ബൂത്ത് തല കമ്മിറ്റികളാണ് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ വന്‍ വിജയം ശക്തി മൊബൈല്‍ ആപ്പിലൂടെയാണ് സാധ്യമായതെന്ന തിരിച്ചറിവിലാണ് ഈ നീക്കം. ഈ ആപ്പിന്റെ പ്രവര്‍ത്തനം എല്ലാ മണ്ഡലങ്ങളിലുമുണ്ടാകും. ഇത് വഴി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും അഭിപ്രായം നേരിട്ടറിയാന്‍ സാധിക്കും. അത് വഴി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് തീരുമാനം.

അശോക് ചവാന് ഇറങ്ങുന്നു...
കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ തോറ്റതോടെ ഒതുങ്ങി പോയ നേതാവായിരുന്നു അശോക് ചവാന്. എന്നാല്‍ അടുത്തിടെ അദ്ദേഹത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരിക്കുകയാണ്. ഇതോടെയാണ് കോണ്‍ഗ്രസിന് ജീവന് വെച്ചത്. നിലവില്‍ മൂന്ന് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ജനുവരിയോടെ അഞ്ച് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന്റെ ഭാഗമാകുമെന്ന് ചവാന് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്രചാരണം
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകണമെന്നാണ് മറ്റൊരു നിര്‍ദേശം. പ്രവര്‍ത്തകരുമായി എല്ലാ നേതാക്കളും നിരന്തരം ഇടപഴകണമെന്നാണ് നിര്‍ദേശം. നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സന്ദേശങ്ങള്‍ അയക്കാമെന്ന് ചവാന് വ്യക്തമാക്കി. ബൂത്ത് തല കമ്മിറ്റിയില്‍ പരമാവധി പേരെ എത്തിക്കണമെന്നും നിര്‍ദേശം. ഇവരോട് വിവിധ ഇടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം, മറ്റ് പ്രശ്നങ്ങള്‍, അധികാരികള്‍ക്കുള്ള കത്ത് എന്നിവ ആപ്പില്‍ അപ്ലോഡ് ചെയ്യണമെന്നും നനിര്ദേശിച്ചിട്ടുണ്ട്.

രാഹുലിന്റെ തുറുപ്പ് ചീട്ട്
രാഹുല്‍ ഗാന്ധിയുടെ തുറുപ്പ് ചീട്ടാണ് ശക്തി ആപ്പ്. അദ്ദേഹം നിര്‍ണായക ഘട്ടങ്ങളില്‍ ഇതിന്റെ സേവനം തേടിയിരുന്നു. മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തത് ഈ ആപ്പ് വഴി പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അറിഞ്ഞാണ്. അതേസമയം മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി ഇത് നിരന്തരം ഉപയോഗിക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. അശോക് ചവാനാണ് സംസ്ഥാനത്ത് ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

ജന്‍ സംഘര്‍ഷ് യാത്ര
കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് നടത്തിയ ജന്‍ സംഘര്‍ഷ് മാര്‍ച്ചിലാണ് ഈ ആപ്പിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. നിരവധി പേരാണ് ഈ മാര്‍ച്ചിന് എത്തിയത്. എന്നാല്‍ ഇവരെ ഒന്നിപ്പിക്കാന്‍ നേതാക്കള്‍ സാധിച്ചിരുന്നില്ല. അത് ശക്തി ആപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര പോലെ വലിയൊരു സംസ്ഥാനത്ത് അധികം പേരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരുമായി എളുപ്പത്തില്‍ ഇടപെടാനാകുമെന്ന് അശോക് ചവാന് പറയുന്നു.

രണ്ട് ലക്ഷ്യം
ആപ്പ് വഴി രണ്ട് ലക്ഷ്യങ്ങളാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. ആദ്യത്തേത് കര്‍ഷകരുടെ അഭിപ്രായം അറിയുന്നതാണ്. ദേവേന്ദ്ര ഫ്ട്നാവിസും കേന്ദ്ര സര്‍ക്കാരും ഒരേ പോലെ പറയുന്നത് കര്‍ഷകരുടെ വായ്പ എഴുതി തള്ളിയെന്നാണ്. എന്നാല്‍ ഒന്നും ലഭിച്ചില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതില്‍ കര്‍ഷകരുടെ അഭിപ്രായം അറിഞ്ഞ ശേഷം അടുത്ത നീക്കം നടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇവിടെ രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കും. ഈ വര്‍ഷം കാര്‍ഷിക ദുരിതം ഏറെയുണ്ടായ സംസ്ഥാനമാണ് മഹാരാഷ്ട്ര.

2019 ലക്ഷ്യമിട്ട്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയോടെ പ്രചാരണം ശക്തമാകും. അപ്പോള്‍ മുന്‍തൂക്കം ലഭിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപിയും സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. അവരുടെ പ്രത്യേക ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 48 സീറ്റുകള്‍ ഉണ്ട്. ഇതില്‍ നിന്ന് 30 സീറ്റുകളില്‍ അധികം നേടാനാണ് കോണ്‍ഗ്രസ് രണ്ടാമത് ലക്ഷ്യമിടുന്നത്.
-
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications